തിരുവനന്തപുരം: കഴിഞ്ഞ 11 വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വാർത്താ മാസികയായ മീഡിയ വോയ്സ് നൽകിവരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാം മീഡിയ വോയ്സ് എക്സലൻസ് പുരസ്കാരം പ്രഖ്യാപിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളെയാണ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുന്നത്.
എസ് സോമനാഥ്, പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ജസ്റ്റിസ് എംആർ ഹരിഹരൻ നായർ, എം ജയചന്ദ്രൻ, വിനോദ് മങ്കര, ആർഎസ് ശ്രീകുമാർ, ഡോക്ടർ വി ജെ സെബി, ഡോക്ടർ അനിൽ ബാലകൃഷ്ണൻ, കാവാലം ശശികുമാർ, ഡോക്ടർ സുനന്ദ നായർ, എന്നിവർക്കാണ് ഇക്കൊല്ലം പുരസ്കാരം ലഭിക്കുക.
മുൻ അംബാസഡർ ടി പി ശ്രീനിവാസൻ ചെയർമാനും ബാലു കിരിയത്ത്, പ്രൊഫസർ ഡോക്ടർ ഷാജി പ്രഭാകരൻ, ശ്രീ ടി പി ശാസ്തമംഗലം, ഡോക്ടർ അലക്സ് വള്ളികുന്നം, എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.















