സ്വന്തം നാട് വിട്ടുപോകാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇവിടെ ഒരു ഇന്ത്യക്കാരൻ സ്വന്തം രാജ്യത്ത് നിന്ന് സിംഗപ്പൂരിലേയ്‌ക്ക് താമസം മാറുന്നുവെന്ന് പറഞ്ഞ് പങ്ക് വച്ച പോസ്റ്റും അതിന് സോഷ്യൽ മീഡിയ നൽകിയ മറുപടിയുമാണ് വൈറലാകുന്നത് .
ഗോവയിൽ നിന്നുള്ള സിദ്ധാർത്ഥ് സിംഗ് ഗൗതമാണ് 2025-ൽ ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് സ്ഥിരമായി താമസിക്കാൻ പോകുന്നുവെന്ന് എക്സിൽ കുറിപ്പ് പോസ്റ്റ് ചെയ്തത് .രാഷ്‌ട്രീയക്കാർ, 40% നികുതി, മലിനമായ വായു എന്നിവയിൽ മടുത്താണ് ഈ തീരുമാനം എടുത്തതെന്നുമാണ് പോസ്റ്റിൽ പറയുന്നത്. മാത്രമല്ല നിങ്ങൾ സമ്പന്നനാണെങ്കിൽ ദയവായി ഈ രാജ്യം വിട്ടുപോകൂ എന്നും സിദ്ധാർത്ഥ് സിംഗ് കുറിച്ചിരുന്നു.
എന്നാൽ ‘ നിങ്ങൾ ദയവായി ഇപ്പോൾ തന്നെ പോകൂ’ എന്നാണ് സോഷ്യൽ മീഡിയ ഇയാൾക്ക് നൽകുന്ന മറുപടി. ‘ ഒരു കാരണവശാലും എനിക്ക് എന്റെ രാജ്യം വിട്ടുപോകാൻ കഴിയില്ല ‘ , ഞങ്ങൾക്ക് വലുത് ജനിച്ച നാട് തന്നെയാണ്, ശുദ്ധവായു ലഭിക്കാൻ നാട് വിടുന്നവരെ ആദ്യമായാണ് കാണുന്നത് – എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ ഇയാൾക്ക് നൽകുന്ന മറുപടി.