റോഡിൽ എൽഡിഎഫ് സമരപന്തൽ; കെഎസ്ആർടിസി ബസ് പന്തലിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ; സംഭവം കണ്ണൂരിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡിൽ എൽഡിഎഫ് സമരപന്തൽ; കെഎസ്ആർടിസി ബസ് പന്തലിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ; സംഭവം കണ്ണൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ; റോഡിൽ നിർമിച്ച സമരപന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നാളെ എൽഡിഎഫ് സമരത്തിനായി നിർമിച്ചുകൊണ്ടിരുന്ന പന്തലിന്റെ മേൽക്കൂരയ്‌ക്കുളള ഇരുമ്പുകമ്പികളിൽ തട്ടി ബസ് കുടുങ്ങുകയായിരുന്നു.

റോഡിന് കുറുകെയായിരുന്നു പന്തലിന്റെ മേൽക്കൂര സ്ഥാപിച്ചത്. ഇത് കെഎസ്ആർടിസി ബസിന് മുകളിലെ കാരിയേജിൽ തട്ടിയാണ് അപകടം ഉണ്ടായത്. കമ്പികൾ പരസ്പരം ബന്ധിപ്പിച്ച ശേഷം ഇത് ഉയർത്തുകയാണ് പന്തൽനിർമാണത്തിന്റെ രീതി. ഇതിനിടയിലാണ് ബസ് കമ്പിയിൽ തട്ടി കുടുങ്ങിയത്.

ഒരു മണിക്കൂറിലധികം ബസ് ഇവിടെ കുടുങ്ങി. കമ്പികൾ അഴിച്ചുമാറ്റിയാണ് ബസിന് കടന്നുപോകാൻ വഴിയൊരുക്കിയത്. റോഡിലേക്ക് ഇറക്കി കെട്ടിയതാണ് വിനയായത്. കാരിയേജിൽ കമ്പികൾ തട്ടിയതോടെ കമ്പികൾ മുഴുവൻ ബസിന് മുകളിലേക്ക് വീണു. ചില കമ്പികൾ വളയുകയും ചെയ്തു. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും സമീപത്ത് ആളുകൾ അധികം ഇല്ലാതിരുന്നതിനാലും കൂടുതൽ അപകടം ഉണ്ടായില്ല.

മയ്യിൽ – ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്‌റ്റേഡിയം കോർണറിന് മുൻപിലൂടെയുളളത്. ഗതാഗതം തടസപ്പെട്ടതോടെ മറ്റൊരു വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പന്തലിനായി കെട്ടി ഉയർത്തിയ കമ്പികൾ അഴിച്ചുമാറ്റിയാണ് ബസ് കടത്തിവിട്ടത്. ബസ് പോകാനുളള ഉയരം പോലും ഇടാതെയാണ് പന്തൽ കെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സമരപന്തലിന്റെ തൂണുകളും മറ്റും ഇവിടുത്തെ ട്രാഫിക് ലൈറ്റ് പോസ്റ്റിലേക്കും തെരുവുവിളക്ക് തൂണുകളിലേക്കുമാണ് വലിച്ചുകെട്ടിയിരുന്നത്. തിരക്കുളള സമയങ്ങളിൽ ധാരാളം ആളുകൾ ബസ് കാത്ത് നിൽക്കുന്ന ഭാഗമാണിവിടെ. വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ സമരം. ഇപി ജയരാജനാണ് കണ്ണൂരിലെ സമരം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം റോഡിൽ ഗതാഗതം തടസപ്പെടുത്തിയുളള പന്തൽ നിർമാണം ഇത് സംബന്ധിച്ച കോടതിവിധിയുടെ ലംഘനമാണെന്ന് ഉൾപ്പെടെ വിമർശനം ഉയർന്നുകഴിഞ്ഞു.

Tags: കെഎസ്ആർടിസികണ്ണൂർകണ്ണൂർ സ്റ്റേഡിയം കോർണർഎൽഡിഎഫ് സമരംസമരപന്തൽ
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies