വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള മുടി കൊഴിച്ചലിനുള്ള മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങൾക്ക് വെയർവുൾഫ് സിൻഡ്രേം. മിനോക്സിഡില്‍ എന്ന മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശരീരം മുഴുവൻ രോമനിബിഢമായ അവസ്ഥയാണ് വെയർവുൾഫ് സിൻഡ്രേം. 5 സെൻ്റിമീറ്റർ വരെ നീളമുള്ള നേർത്ത രോമങ്ങളാണ് വളരുന്നത്. ഹൈപ്പര്‍ട്രിക്കോസിസ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. നിലവിൽ ഇതിന് ചികിത്സയില്ല. രോമം ഷേവ് ചെയ്യുകയോ വാക്സ് ചെയ്യുകയോ വെട്ടിക്കളയുകയോ ആണ് പ്രതിവിധി.
മിനോക്സിഡിൽ തലയിൽ പുരട്ടിയശേഷം കുഞ്ഞുങ്ങളോടെ ശരീരത്തിൽ സ്പർശിക്കുകയോ, എടുക്കുകയോ, മുലയൂട്ടകയോ ചെയ്യുന്നതാണ് പ്രശ്നമാകുന്നത്. മിനോക്സിഡിലിന്റെ പാക്കറ്റില്‍ കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് രേഖപ്പെടുത്തണമെന്ന അഭിപ്രായം ആഗോളതലത്തിൽ ശക്തമവുകയാണ്
മുടി കൊഴിയൽ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് മിനോക്സിഡിൽ. തലയോട്ടിയിൽ പുരട്ടുമ്പോൾ ഇവ രക്തക്കുഴലുകൾ വികസിപ്പിക്കുകയും രോമകൂപങ്ങളിലേക്ക് കൂടുതൽ ഓക്സിജനും എത്തിക്കുകയും ചെയ്യുന്നു. മിനോക്സിഡിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ലിക്വിഡ്, സ്പ്രേ തുടങ്ങിയ രൂപങ്ങളിൽ മിനോക്സിഡിൽ ലഭ്യമാണ്. മുടി വളർച്ച നിലനിർത്താൻ മിനോക്സിഡിൽ തുടർച്ചയായി ഉപയോഗിക്കണം. ഉപയോഗം നിർത്തുന്നത് പുതിയതായി വളർന്നുവന്ന മുടി നഷ്ടപ്പെടാൻ ഇടയാക്കും. ആമസോണിലും മിക്ക ഫാർമസികളിലും ലഭ്യമാണ്.
സ്പെയനിലാണ് മിനോക്സിഡില്‍ മുലമുള്ള വെയർവുൾഫ് സിൻഡ്രേം. കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 മുതൽ ഏകദേശം ഒരു ഡസനോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..