മുംബൈ: സനാതന ധർമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹിന്ദു മഹാസമ്മേളനത്തിന്റെ” സ്വാഗതസമിതി രൂപീകരിച്ചു. 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശബരിഗിരി അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.

സ്വാമി കൃഷ്ണാനന്ദ സരസ്വതി, കെ.ജി.കെ. കുറപ്പ്, എം.എസ്. നായർ, എസ്. സുരേന്ദ്രൻ, കെ.എസ്. നായർ, ടി.ജി. ദാസൻ എന്നിവർ രക്ഷാധികാരികളായും, ഹരികുമാർ മേനോൻ (അദ്ധ്യക്ഷൻ), ഡോ. സുരേഷ് കുമാർ, ഒ.സി. രാജ്കുമാർ എന്നിവർ ജനറൽ കൺവീനർമാരായും 101 അംഗ സ്വാഗത സമിതിക്ക് രൂപം കൊടുത്തു.
മഹന്ത് സദാനന്ദ് ബെൻ മഹാരാജ്, കെ.ബി. ഉത്തംകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.















