ഹൈദരാബാദ്: നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹാഘോഷത്തിലാണ് ടോളിവുഡ് സിനിമാ ലോകം. താരങ്ങളുടെ ആഢംബര വിവാഹത്തിന്റെ ആദ്യ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
സ്വർണ നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരി ധരിച്ച് മണ്ഡപത്തിലിരിക്കുന്ന ശോഭിതയെയും സമീപത്തായി പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്ന നാഗചൈതന്യയെയും ചിത്രങ്ങളിൽ കാണം. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു ഇരുവരുടെയും പ്രൗഡഗംഭീരമായ വിവാഹം നടന്നത്. പ്രശസ്തമായ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്ത സ്റ്റുഡിയോണിത്.
ഏകദേശം 400 ലധികം അതിഥികളാണ് വിവാഹത്തിനെത്തിയത്. അല്ലു അർജുൻ, രാം ചരൺ, ജൂനിയർ എൻടിആർ തുടങ്ങി സിനിമാ ലോകത്തെ ഒട്ടേറ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തെന്നാണ് വിവരം.