ബെംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേർ പിടിയിൽ. ബെംഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി ഷോയ്‌ക്കിടെയാണ് സംഭവം.
ആരാധകർ കാത്തിരുന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ആവേശം അതിരു കടക്കുകയാണ്. ചിത്രം കാണാനെത്തിയതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് 39-കാരി മരിച്ചെന്ന വാർത്ത് പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയിരുന്നു. താരത്തെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് മരിച്ചത്. ഇവരുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.