5 വയസുള്ള കുട്ടികൾക്ക് പോലും പൊണ്ണത്തടി; ഉയർന്ന അളവിൽ മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കും 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 വയസുള്ള കുട്ടികൾക്ക് പോലും പൊണ്ണത്തടി; ഉയർന്ന അളവിൽ മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 04:19 pm IST
FacebookTwitterWhatsAppTelegram

അനാരോ​ഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങൾ പകൽസമയത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനൊരുങ്ങി യുകെ സർക്കാർ. ​ഗ്രനോള, മഫിൻസ്, തുടങ്ങി ജം​ഗ് ഫുഡ് പട്ടികയിൽ ഉൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യം പകൽസമയത്ത് നിരോധിക്കാനാണ് സർക്കാർ നീക്കം. കുട്ടികളിലെ അമിതവണ്ണം വൻതോതിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 2025 ഒക്ടോബർ മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

യുകെയിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണത്തിന്റെ നിരക്ക് വർദ്ധിക്കുകയാണെന്ന് വ്യക്തമാക്കി നാഷണൽ ഹെൽത്ത് സർവീസ് പുറത്തിറക്കിയ റിപ്പോർട്ടാണ് സർക്കാർ നടപടിക്ക് ആധാരം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 9.2% പേർക്കും അമിതവണ്ണമുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ അഞ്ച് വയസുള്ള 23.7% കുട്ടികൾക്കും അമിതമായി മധുരം കഴിക്കുന്നതിന്റെ ഫലമായി ദന്തക്ഷയവുമുണ്ട്.

ഫാസ്റ്റ് ഫുഡ്, ശീതള പാനീയങ്ങൾ, റെഡി മീൽസ്, പേസ്ട്രീസ്, സെറിയൽ ബാഴ്സ്, സ്വീറ്റ് യോ​ഗർട്ട് എന്നീ ഭക്ഷ്യപദാർത്ഥങ്ങൾ ആരോ​ഗ്യദായകമല്ലെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതിനാൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അധികമുള്ള പദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങളെല്ലാം പകൽസമയത്ത് നിരോധിക്കാമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു. ജനപ്രിയ ഭക്ഷണങ്ങളായ ക്രോയിസന്റുകൾ, പാൻകേക്കുകൾ, വേഫിൾസ്, ഷു​ഗറി സെറിയൽസായ ​ഗ്രനോള, മ്യൂസ്ലി, ഇൻസ്റ്റന്റ് പോറിഡ്ജ് എന്നിവ, പഞ്ചസാര ചേർത്ത യോ​ഗർട്ടുകൾ, ഫ്രിസി ഡ്രിങ്കുകൾ, ചില ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ, ലെന്റിൽ ചിപ്സ്, ബോംബെ മിക്സ് തുടങ്ങിയവയെല്ലാം നിയന്ത്രിത ഭക്ഷണങ്ങളാണെന്ന് സർക്കാർ വ്യക്തമാക്കി. ട്രഡീഷണൽ ഹാംബർ​ഗറുകളും ചിക്കൻ ന​ഗ്​ഗറ്റ്സും ഉൾപ്പടെ നിയന്ത്രിക്കേണ്ടതാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക വഴി പ്രതിവർഷം 20,000 കേസുകൾ വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. കുരുന്നുകൾക്ക് പോലും പൊണ്ണത്തടി കാരണം രോഗങ്ങൾ പിടിപെടുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. നേരത്തെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ടെലിവിഷൻ പരസ്യങ്ങൾ വിലക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഭക്ഷ്യകമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നതിനാൽ ഇത് കൈകാര്യം ചെയ്യാൻ സമയം അനുവദിച്ചതിന്റെ ഭാഗമായാണ് വിലക്ക് നീണ്ടത്.

Tags: UKobesityTV adschild obesity
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies