മുംബൈ: യുപിഐ ലൈറ്റ് വഴി നടത്തുന്ന ദൈനംദിന ഇടപാടിന്റെ പരിധി വർദ്ധിപ്പിച്ച് ആര്‍ബിഐ. 2,000 രൂപയിൽ നിന്ന് 5,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. അതുപോലെ ഒരു ഇടപാടിന്റെ പരമാവധി പരിധി 500 രൂപയിൽ നിന്ന് 1,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിഭാഗം ദൈനംദിന ഇടപാടുകളിലും ഇനി പിൻ നമ്പർ ആവശ്യമില്ലാതാകും.
ഒക്ടോബറിൽ നടന്ന ധനനയ അവലോകനത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്.
ചെറിയ തുകകളുടെ ഇടപാടുകള്‍ വേഗത്തിലും തടസ്സമില്ലാതെയും നടത്തുക ലക്ഷ്യത്തൊടെ 2022ൽ ലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്‌ലൈന്‍ ആണ് അതിനാൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലും ഇത് ഗുണം ചെയ്യും. കൂടാതെ യുപിഐ പിൻ ഇല്ലാതെ തന്നെ ട്രാന്സാക്ഷൻ നടത്താം. നിലവിൽ യുപിഐ ലൈറ്റ് ഇടപാടുകൾക്കായി യുപിഐ ലൈറ്റ് ആപ്പ് ഉപയോക്താക്കൾ സ്വമേധയാ ഡൗൺലോഡ് ചെയ്യണം.















