നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി ബിഗ്ബോസ് താരവും അവതാരകനുമായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ. സത്യത്തിൽ മമ്മൂക്ക 80 ശതമാനം പാവം മനുഷ്യനാണ്. എന്നാൽ അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണുണ്ട്. സെറ്റിൽ ആരെങ്കിലും നല്ലൊരു ഷർട്ട് ധരിച്ചുകൊണ്ടുവന്നാൽ ( പുള്ളി ഇട്ടതിനെക്കാളും നല്ലത്) അദ്ദേഹമത് ഊരിപ്പിക്കും. അത്തരം ഈഗോയുള്ളയാളാണ് മമ്മൂട്ടി. സിനിമ സെറ്റുകളിൽ മമ്മൂട്ടി രാജാവിനെ പോലെയാണ് പെരുമാറുന്നത്.
അടിയാളന്മാരെ പോലെ കുമ്പിട്ട് നിൽക്കുന്ന ചില ആൾക്കാരുണ്ട്. നട്ടെല്ല് വളച്ച് നിൽക്കുന്ന ടീമുകൾക്ക് വീണ്ടും ചാനസ് കൊടുക്കും. ഞാനും നട്ടെല്ല് വളഞ്ഞിരുന്നെങ്കിൽ എനിക്കും അടുത്ത പടത്തിൽ ചാൻസ് കിട്ടിയേനേ. പക്ഷേ എനിക്കതിന് പറ്റില്ല. ഇത്തരം തെണ്ടിത്തരങ്ങൾ ഗ്ലോറിഫൈ ചെയ്യാൻ ആൾക്കാരുണ്ടായതു കൊണ്ടാണ് പുള്ളിക്കാരൻ ഇതൊക്കെ വീണ്ടും ആവർത്തിക്കുന്നത്.
എന്താണ് മമ്മൂട്ടി ദൈവമൊന്നുമല്ലല്ലോ? —-യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് ഖാൻ പറഞ്ഞു. വി.എം വിനു സംവിധാനം ചെയ്ത ഫെയ്സു ടു ഫെയ്സ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഫിറോസ് ഖാനും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ ഫിറോസ് ഖാന് നേരെ സൈബർ ആക്രമണം ശക്തമായി.