ബഹ്‌റിനിലെ ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Bahrain

ബഹ്‌റിനിലെ ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 07:34 pm IST
FacebookTwitterWhatsAppTelegram

മനാമ: പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലമായ സാംസ്‌കാരിക പരിപാടികളോടെ ബഹ്‌റിനിലെ ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്‌കാരത്തിന്റെയും മികവുറ്റ പ്രദർശനമായി മാറി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി ദീപം തെളിയിച്ചു.

കിരൺപ്രീത് കൗർ പഞ്ചാബി ഭാഷയ്‌ക്ക് ആമുഖം അവതരിപ്പിച്ചു. സ്‌കൂൾ പ്രാർത്ഥനയ്‌ക്ക് ശേഷം ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. റെഹാൻ ഷബാസ് ഷെയ്ഖ് വിശുദ്ധ ഖുറാനും അമൃത് കൗർ ഗുരു ഗ്രന്ഥ് സാഹിബും പാരായണം ചെയ്തു. രമൺകുമാർ, നവജ്യോത് സിംഗ്, ഇക്രാസ് സിംഗ്, അഭിജോത് സിംഗ്, ജഗ്‌ജോത് സിംഗ്, മനീന്ദർ സിംഗ് എന്നിവർ പ്രാർത്ഥന നടത്തി.

സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി. വകുപ്പ് മേധാവി ബാബു ഖാൻ, പഞ്ചാബി ഭാഷാ അധ്യാപിക സിമർജിത് കൗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം.

ഹർഷ്ദീപ് സിംഗ് സ്വാഗത പ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഈ ദിനം. പരമ്പരാഗത പഞ്ചാബി ഗിദ്ദ, ഭാൻഗ്ര നൃത്തങ്ങൾ എന്നിവയോടൊപ്പം സാംസ്‌കാരിക പ്രകടനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. പഞ്ചാബി നാടൻ പാട്ടുകളും കവിതാ പാരായണങ്ങളും പരിപാടിക്ക് കൂടുതൽ ആകർഷണം നൽകി.

വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെയും മികച്ച നിലയിൽ പരിപാടി ഒരുക്കിയ അധ്യാപകരെയും അഭിനന്ദിച്ചു. സംഘാടക സംഘത്തിൽ ശ്രീലത നായർ, കഹ്കഷൻ ഖാൻ, മഹനാസ് ഖാൻ, മാലാ സിംഗ്, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സ്മിത ഹെൽവത്കർ, വന്ദന സിയാൻ, അപർണ സിംഗ്, മന്ദീപ മൊണ്ഡൽ, യോഗീത ശ്രീവാസ്തവ, ജൂലി വിവേക് എന്നിവരും ഉണ്ടായിരുന്നു. രാമൻ കുമാർ, പങ്കജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഗീത പരിപാടികൾ അവതരിപ്പിച്ചു.

മത്സരങ്ങളിലെ വിജയികൾ

* ചിത്രം തിരിച്ചറിയൽ: 1. സുഖ്ബീർ സിംഗ് (IV-T), 2. ഷെലിക റാണി (IV-V), 3. ലവ്പ്രീത് കൗർ (IV-Q).
* പോസ്റ്റർ നിർമ്മാണം: 1. ശിവ് കുമാർ (V-I), 2. സമർ സുമൻ (V-K), 3. ഗുർസിരത് കൗർ (V-G).
* കഥ പറയൽ: 1. പ്രഭ്‌ജോത് കൗർ (VI-I), 2. ബരുൺ കുമാർ (VI-I), 3. ഖുഷ്പ്രീത് കൗർ (VI-K).
* പഞ്ചാബി കവിതാ പാരായണം:1.ജഗ്‌ജോത് സിംഗ് (VII-I),2.ഭൂപീന്ദർ കൗർ (VII-J),3.അർഷ്വീർ കൗർ (VII-J).
* ഉപന്യാസ രചന: 1. ഖുഷ്മീൻ കൗർ (VIII-J), 2. ഹർനീത് കൗർ (VIII-I), 3. ഗുർലീൻ കൗർ (VIII-K).

Tags: SUB
ShareTweetSendShare

More News from this section

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബ​ഹ്റൈ​നിലെ ‘ബിഎം​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം’; കൊ​ടി​യേ​റ്റത്തോ​ടെ തുടക്കം

സുരേഷ് ഗോപിയുടെ ഇടപെടൽ ; ബഹ്‌റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies