നടുറോഡിൽ സിപിഎം ഏരിയ സമ്മേളനത്തിന് സ്‌റ്റേജ്; കേസെടുത്ത് പൊലീസ്; നടപടി കോടതി ഇടപെടൽ ഭയന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടുറോഡിൽ സിപിഎം ഏരിയ സമ്മേളനത്തിന് സ്‌റ്റേജ്; കേസെടുത്ത് പൊലീസ്; നടപടി കോടതി ഇടപെടൽ ഭയന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിപ്പൊക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിലാണ് നടുറോഡിൽ സ്‌റ്റേജ് കെട്ടിപ്പൊക്കിയത്. ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച എംവി ഗോവിന്ദൻ ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ ഇടതുവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവന്നത്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാത്രി മുതൽ റോഡിൽ സ്‌റ്റേജ് നിർമാണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ത്രിവേണി – വഞ്ചിയൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് ഇരുഭാഗത്തേക്കുമുളള വാഹനങ്ങൾ സഞ്ചരിച്ചത്. സ്‌കൂളുകളും ജനറൽ ആശുപത്രിയും കോടതിയും വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സിപിഎം അധികാരധാർഷ്ട്യം കാട്ടിയത്.

വൈകിട്ട് വലിയ ഗതാഗതക്കുരുക്കായിരുന്നു ഇവിടെ ഉണ്ടായത്. സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുമായി മടങ്ങിയ വാഹനങ്ങൾ ഉൾപ്പെടെ ഏറെ നേരം ഇവിടെ കുടുങ്ങി. എന്നാൽ സ്റ്റേജ് അഴിപ്പിക്കാൻ നിർദ്ദേശം നൽകുന്നതിന് പകരം ഗതാഗതം നിയന്ത്രിക്കാനായിരുന്നു പൊലീസ് ശ്രമം. സംഘർഷം ഒഴിവാക്കാനാണ് പരിപാടി തടയാതിരുന്നതെന്നാണ് പൊലീസിന്റെ നിലപാട്. ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ പരിപാടി നടത്തുന്നതിനെ പൊതുജനവും വിമർശിച്ചിരുന്നു.

റോഡ് ഗതാഗതം തടസപ്പെടുത്തിയുളള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സിപിഎം ധാർഷ്ട്യം. നടപടിയെടുത്തില്ലെങ്കിൽ കോടതി ഇടപെടലിനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് പരിപാടി കഴിഞ്ഞതിന് ശേഷം പൊലീസ് കേസെടുത്തത്. സമ്മേളനത്തിന് ശേഷം കെപിഎസിയുടെ നാടകവും ഈ വേദിയിൽ നടന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്നപരിപാടിയിലും സിപിഎം റോഡ് ബ്ലോക്ക് ചെയ്തത് വിവാദമായിരുന്നു.

Tags: സിപിഎംഎം.വി ഗോവിന്ദൻതിരുവനന്തപുരംകെപിഎസിസിപിഎം പാളയം ഏരിയ സമ്മേളനംനടുറോഡിൽ സ്‌റ്റേജ്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies