ശരീരഭാരം കുറയ്‌ക്കുക എന്നത് വലിയൊരു ടാസ്‌ക് ആയി തന്നെ എടുത്തിട്ടുള്ളവരാണ് പലരും. ഭക്ഷണരീതി, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയെല്ലാം ശരീരഭാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. കൃത്യമായ വ്യായാമരീതികളിലൂടെ ശരീരഭാരം കൃത്യമായി കുറയ്‌ക്കാൻ സാധിക്കുമെങ്കിലും, അത് പരീക്ഷിക്കാൻ തയ്യാറല്ലാത്തവരും നമുക്കിടയിലുണ്ട്. അത്തരക്കാർക്ക് വേണ്ടി ആയുർവേദത്തിൽ നല്ലൊരു പരിഹാരമാർഗമുണ്ട്.
ധാരാളം ഗുണങ്ങളുടെ ഔഷധസസ്യമായ അശ്വഗന്ധ ശരീരഭാരം കുറയ്‌ക്കാൻ നമ്മെ സഹായിക്കും. അശ്വഗന്ധയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജനില വേദത്തിലാക്കാനും ഈ ആന്റി ഓക്‌സിഡന്റുകൾ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും അശ്വഗന്ധ ഉപയോഗിക്കുന്നത് നല്ലതാണ്. ദഹനപ്രക്രിയയെ അശ്വഗന്ധ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഏതെങ്കിലും വിധത്തിലുള്ള ദഹനപ്രശ്‌നങ്ങൾ ഈ വഴി പരീക്ഷിക്കുന്നത് നല്ലതാണ്. നല്ല ദഹനമുണ്ടാകുന്നത് ശരീരഭാരത്തെ കുറയ്‌ക്കാനും സഹായിക്കുന്നു.
അശ്വഗന്ധയുടെ ഇലകൾ ഉണക്കിപ്പൊടിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ഗ്ലാസിലേക്ക് ഈ പൊടി ചേർത്ത് ദിവസവും കഴിക്കാവുന്നതാണ്. രുചിക്ക് വേണ്ടി പഞ്ചസാര ഉപയോഗിക്കരുത്. അതിന് പകരം തേൻ അല്ലെങ്കിൽ അൽപ്പം ഏലക്ക ചേർത്ത് ഉപയോഗിക്കാം. അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കാവുന്നതാണ്. ഇനി അശ്വഗന്ധയുടെ ചെടി വീട്ടിൽ ഇല്ല എന്നു കരുതിയും ടെൻഷൻ അടിക്കണ്ട. കാരണം അശ്വഗന്ധ ക്യാപ്‌സ്യൂൾ രൂപത്തിൽ വിപണികളിൽ ഇന്ന് സുലഭമായി ലഭിക്കും. ഒരു ഗുളിക വീതം ഓരോ ദിവസവും ഉപയോഗിക്കാവുന്നതാണ്















