ഗാസ: ഹമാസിന്റെ ഏരിയൽ യൂണിറ്റിന്റെ മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ നിദാൽ അൽ നജറിനെയാണ് ഐഡിഎഫ് വധിച്ചത്.
സൈനികരെ വധിക്കാൻ സ്ഫോടക വസ്തുക്കളും ആളില്ലാ വിമാനങ്ങളും നിർമിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഭീകരനെയാണ് സൈന്യം തുടച്ചുനീക്കിയിരിക്കുന്നത്. ഡിസംബർ മൂന്നിന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെയാണ് സൈന്യം പദ്ധതി നടപ്പിലാക്കിയത്.
🔴The Head of Hamas’ Aerial Unit in Gaza City and head of Hamas’ Aerial Defense Unit in Gaza, terrorist Nidal Al-Najar, was eliminated in a joint IDF and ISA precise operation.
Al-Najar was one of the masterminds of the aerial infiltration into Israel on October 7th. Throughout… pic.twitter.com/GQbbhlhV6l
— Israel Defense Forces (@IDF) December 6, 2024
ഇസ്രായേൽ പൗരന്മാർക്കും സൈനികർക്കുമെതിരെ പ്രവർത്തിക്കുന്ന ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൈനികരെ ലക്ഷ്യമിട്ട് ടണൽ ഷാഫ്റ്റ് കണ്ടെത്തിയതായി ഐഡിഎഫ് പറഞ്ഞു. ഇതും അനുബന്ധ സാമഗ്രികളും ഐഡിഎഫ് തകർത്തു.















