തിരുവനന്തപുരം: അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ യുവതി പിടിയിൽ. പൊഴിയൂർ സ്വദേശി ശാലി(30) ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊഴിയൂർ സ്വദേശി വർഗീസിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്.
വീടിനോട് ചേർന്ന് നിർത്തിയ സ്‌കൂട്ടർ ശാലിയും സഹോദരനായ സന്തോഷ്‌കുമാറും ചേർന്ന് കത്തിക്കുകയായിരുന്നു. അയൽവാസിയായ വർഗീസുമായി ശാലിയുടെ കുടുംബത്തിന് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ ശാലിയുടെ അമ്മയെ വർഗീസ് ഉപദ്രവിച്ചതിന്റെ വൈരാഗ്യത്തിലാണ് സ്‌കൂട്ടർ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വർഗീസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശാലിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് ശാലി. ഒന്നാം പ്രതി സന്തോഷ്‌കുമാർ സ്‌കൂട്ടർ കത്തിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞു.















