കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബസമേതമാണ് അദ്ദേഹം പരിപാടിയിൽ സംബന്ധിച്ചത്. കണ്ണൂർ കല്യാശ്ശേരിയിലെ ഓഡിറ്റോറിയത്തിലാണ് വിപുലമായ ആഘോഷം നടന്നത്.
വേദിയിൽ നിൽക്കുന്നത് രാഷ്‌ട്രീയ പ്രവർത്തകനായോ മന്ത്രിയായോ സിനിമ നടനായോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ മൂത്ത സന്താനത്തിന്റെ സ്ഥാനമാണ് ഈ വേദിയിൽ ഏറ്റെടുത്തിരിക്കുന്നത്. ഈ അമ്മയേ ഞാനിങ്ങെടുക്കുവായെന്നും പതിവ് രീതിയിൽ സുരേഷ് ഗോപി പറഞ്ഞു.
മന്ത്രിപദം ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം കല്യാശ്ശേരിയിലെ വീട്ടിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ ആത്മബന്ധമുണ്ട്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും, ശാരദ ടീച്ചർ പറഞ്ഞിരുന്നു.















