പത്തനംതിട്ട: 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21 കാരന്‍ അറസ്റ്റില്‍. അടൂർ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. കുഞ്ഞിന് എട്ടുമാസമാണ് പ്രായം.
ആദിത്യനും പെണ്‍കുട്ടിയും കുറെകാലമായി ഒരുമിച്ചാണ് താമസം. പെണ്‍കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും അറിവോടെയാണ് ഇരുവരും ഒന്നിച്ച് കഴിയുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്.
കേസിൽ അമ്മയും പ്രതിയാകുമെന്നാണ് സൂചന. അമ്മയ്‌ക്ക് എല്ലാം കാര്യവും അറിയാമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളില്ല. പൊലീസ് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റുന്നതും അധികൃതരുടെ പരിഗണനയിലാണ്















