ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ എന്ന പഴഞ്ചൊല്ല് നാം കേട്ടിരിക്കും. എന്നാൽ ഒട്ടകത്തിന് സ്ഥലം കൊടുത്ത് ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ? എങ്കിൽ അത്തരമൊരു കാഴ്ചയ്‌ക്കാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾ സാക്ഷ്യം വഹിക്കുന്നത്.
ഒട്ടകത്തെ ബൈക്കിൽ ഇരുത്തി കൊണ്ടുപോകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കുന്ന ആളിന്റെയും പുറകിലായി ഇരിക്കുന്ന ആളിന്റെയും നടുവിലാണ് ഒട്ടകത്തെ ഇരുത്തിയിരിക്കുന്നത്. വേഗത്തിൽ ബൈക്ക് ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പിറകിൽ വന്ന വാഹനങ്ങളാണ് പകർത്തിയത്.
मैंने कॉमेडी में सुना था,,, 🐫
कि ऊंट को इंडिगो में बैठना बहुत मुश्किल है परंतु इस बंदे ने तो गाड़ी पर बिठा दिया..!
हे प्रभु क्या-क्या देखना पड़ रहा है पर मैं तो अंधा हूं अच्छा हुआ…😂
#Camel #VanvaasTrailerOutNow pic.twitter.com/o3GEDcmL0y— रमेश मीना (@MeenaRamesh91) December 2, 2024
ഒട്ടകത്തിന്റെ കാലുകൾ വലിച്ച് മുറുക്കി കെട്ടിയാണ് ഇതിനെ ബൈക്കിൽ ഇരുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഒട്ടകം റോഡിലേക്ക് വീഴാതിരിക്കാൻ പിന്നിലിരിക്കുന്ന ആൾ ഇതിനെ കൈക്കൊണ്ട് താങ്ങിപിടിച്ചിട്ടുണ്ട്. എവിടെയാണ് ഇത് നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
മൃഗങ്ങളെ ഇത്തരത്തിൽ ക്രൂരമായി ദ്രോഹിക്കുന്നവരെ വെറുതെ വിടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും എക്‌സ് ഉപയോക്താക്കൾ പറഞ്ഞു. മറ്റ് വാഹനങ്ങൾക്ക് പോലും അപകടം ഉണ്ടാക്കുന്ന വിധത്തിൽ ഒട്ടകം പോലുള്ള വലിയ മൃഗങ്ങളെ ഇത്തരത്തിൽ ചെറു വാഹനങ്ങളിൽ കൊണ്ടു പോകുന്നത് തടയണമെന്നും ചിലർ കുറിച്ചു.















