തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇയർബുക്ക് പുറത്തിറക്കി. 2024-ലെ വോട്ടർപ്പട്ടിക പുതുക്കലിന്റെ അവലോകന റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഗൈഡ് എന്നിവയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പ്രകാശനം നിർവ്വഹിച്ചു. റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ഗവർണർക്ക് കൈമാറി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ടുനടന്ന ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബി.എസ്., കമ്മിഷനിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിങ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള കൈപ്പുസ്തകമാണ് തിരഞ്ഞെടുപ്പ് ഗൈഡ്. ഇവയുടെ പൂർണരൂപം www.sec.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും.