തൃശൂർ: വാക്ക് പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ് സംഘങ്ങൾക്ക് അരലക്ഷം വീതമാണ് അദ്ദേഹം കൈമാറിയത്.
കഴിഞ്ഞ വർഷം ഓണത്തിനും സുരേഷ് ഗോപി പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകിയിരുന്നു. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നും അരലക്ഷം രൂപ വീതമാണ് അദ്ദേഹം നൽകിയത്.















