പത്തനംതിട്ട: അടൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്. പത്തനംതിട്ട കൂടൽ ഇടത്തറയിലാണ് അപകടം നടന്നത്. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡിന്റെ ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കാറിന്റെ ടയർ പൊട്ടിയതോടെ കാറിൽ നിന്നും പുക ഉയർന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ കാറിൽ തീ പടർന്നു. വാഹനം പൂർണമായി കത്തിനശിച്ച നിലയിലാണ്.
തെലുങ്കാന സ്വദേശികൾ സന്ദർശിച്ച വാഹനമാണ് അപടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. തീർത്ഥാടകരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.