"ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ" മുഹമ്മദ് യൂനസിൻ്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

“ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ” മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നോബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവനുമായ മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി ലോക്‌സഭാ എംപി ജ്യോതിർമയ് സിംഗ് മഹാതോ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്തയച്ചു.

സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ “ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ കടുത്ത അതിക്രമങ്ങൾ ” നടക്കുകയാണ്. ഇത് പരിഹരിക്കണമെന്നും മഹ്തോ തന്റെ കത്തിൽ നോബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു .

“ഈ ക്രൂരതകളെ പരസ്യമായി അപലപിക്കാനും ബംഗ്ലാദേശിൽ ഡോ.യൂനസിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് പ്രസ്താവന ഇറക്കാനും” മഹ്തോ നോബേൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു.

“അക്രമത്താലും അനീതിയാലും മലിനമായ വ്യക്തികൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നതിലെ വിരോധാഭാസം ഉയർത്തിക്കാട്ടാൻ നിർബന്ധിതനായ ഹൃദയത്തോടെയാണ് ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നത്.” മഹാതോയുടെ കത്തിൽ പറയുന്നു.

” ഡോ. യൂനുസ്, മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ സംഘടിപ്പിക്കുകയോ അതിനു നേരെ കണ്ണടയ്‌ക്കുകയോ ചെയ്യുന്നു. ബംഗ്ലാദേശിൽ സംഘടിതമായി വീടുകളും ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ബലാത്സംഗങ്ങൾ, മതപരമായ അവകാശങ്ങൾ അടിച്ചമർത്തൽ, ഹിന്ദു ആഘോഷങ്ങളായ ദുർഗാപൂജക്കെതിരെയുള്ള ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ, പൊതു ആഘോഷങ്ങൾ നിരോധിക്കൽ എന്നിവയാണ് ബംഗ്ലാദേശിൽ നടമാടുന്നത്.”

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡോക്ടർ യൂനസിനെ അപലപിക്കുകയും ബംഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പിന്നിലെ “മാസ്റ്റർ മൈൻഡ്” എന്ന് വിളിക്കുകയും ചെയ്തതായി മഹാതോ തന്റെ കത്തിൽ പരാമർശിച്ചു. “സമാധാനത്തിന്റെയും നീതിയുടെയും സത്തയ്‌ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് മനുഷ്യരാശിയുടെ പ്രത്യാശയുടെ വിളക്കായ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുമ്പോൾ അതിന്റെ ധാർമ്മികത നഷ്ടപ്പെടും” എന്നും പുരുലിയ എംപി പരാമർശിച്ചു.

“ഒരുകാലത്ത് സാമൂഹ്യ പരിഷ്കർത്താവായി ആഘോഷിക്കപ്പെട്ട ഡോ. യൂനസ് ഇപ്പോൾ “ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ ” ആയി മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യാ വിരുദ്ധ വായ്‌ത്താരികളിൽ മുഴുകുകയും ചെയ്യുന്നു. നൊബേൽ സമ്മാനം ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികൾ,” മഹ്തോയുടെ കത്തിൽ പറയുന്നു.

Tags: Bangladesh's Muhammad YunusMuhammad Yunus
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies