ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് നടൻ കാളിദാസും മോഡലായ തരിണി കലിംഗരായരും വിവാഹിതരായത്. കഴിഞ്ഞ ദിവസം പ്രിവെഡ്ഡിംഗ് ചടങ്ങുകൾക്കിടെ കലിംഗരായർ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി തന്റെ വീട്ടിലേക്ക് വരുന്നതിലുള്ള സന്തോഷം നടൻ ജയറാമും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ആരാണ് ഈ തരിണിയെന്ന ചോദ്യം ശക്തമായി.
പേര് സൂചിപ്പിക്കുന്നത് പോലെ തമിഴ്നാട്ടിലെ പ്രശ്‌സതരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് തരിണി. 2000 ലാണ് തരിണിയുടെ ജനനം. നീലഗിരിയാണ് സ്വദേശം. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്‌കൂളിലായിരുന്നു തരിണി പഠിച്ചത്. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് ഫോർ വിമനിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും കരസ്ഥമാക്കി. പഠനത്തോടൊപ്പം പതിനാറാമത്തെ വയസ്സിലാണ് മോഡലിങിലേക്ക് ചുവടുവെച്ചു. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിർമാണവും പഠിച്ചു.

2021ൽ മിസ് ഇന്ത്യ തേഡ് റണ്ണറപ്പാണ് തരിണി. 2019-ൽ മിസ് തമിഴ് നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ പദവികൾ കരസ്ഥമാക്കി. 2022-ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു. ഇവയ്‌ക്ക് പുറമേ നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് തരിണി.ഇൻസ്റ്റാഗ്രാമിൽ അവർക്ക് 276K ഫോളോവേഴ്‌സ് ഉണ്ട്.
വളരെ ചെറിയ പ്രായത്തിൽത്തന്നെ കോടികളുടെ ആസ്തിയാണ് തരിണിക്ക് എന്നാണ് പിങ്ക്‌വില്ല റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈയിൽ ആഡംബര വീടും ഔഡി കാറും തരിണിക്ക് സ്വന്തമായുണ്ടെന്നും പിങ്ക് വില്ല പറയുന്നു. മോഡലിങ്ങിന് പുറമെ പരസ്യ ചിത്രങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവയാണ് പ്രധാന വരുമാനം.
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച തരിണിയുടെ കുട്ടിക്കാലം കഷ്പ്പാട് നിറഞ്ഞാതായിരുന്നു. അമ്മയാണ് തരിണിയേയും സഹോദരിയേയും വളർത്തിയത്. ഒഴിവുസമയങ്ങളിൽ നീലഗിരിയിലുള്ള മുത്തച്ഛന്റെ വീട്ടിൽ അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് തരിണി നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
View this post on Instagram















