മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ചിലർക്ക് ദ്രവ്യലാഭം ഉണ്ടാകും. ശുക്രന്റെ ജാതകത്തിലെ സ്ഥിതി അനുസരിച്ചു വ്യതിയാനങ്ങൾ വരാം. ഭൂമി ദ്രവ്യ നഷ്ടം, ലഹരിയിൽ ആസക്തി, കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, യാത്രാക്ലേശം എന്നിവ ഫലത്തിൽ വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ഭാര്യാ ഭർതൃ ഐക്യം, എവിടെയും മാന്യതയും പ്രശസ്തിയും, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സമ്മാനങ്ങൾ ലഭിക്കാൻ ഉള്ള എന്നിവയ്‌ക്ക് സാധ്യത.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഉന്നത സ്ഥാന പ്രാപ്തി, ബിസിനസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കേസ് വഴക്കുകൾ ഒഴിവാക്കുക, പലപല തൊഴിലുകൾ ചെയേണ്ടതായി വരിക, പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള ഫലം ലഭിക്കാതെ ഇരിക്കുക, എന്നിവക്ക് സാധ്യത.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ജാതകത്തിൽ ചൊവ്വാദശ അനുകൂലമായിട്ട് ഉള്ളവർക്ക് ദോഷഫലങ്ങൾ ഉണ്ടാവില്ല. അല്ലാത്ത പക്ഷം വ്യവഹാര പരാജയം, ഉദരരോഗം, കുടുംബ ബന്ധു അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം ഫലത്തിൽ വരാം .
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സന്താനഭാഗ്യം, ജീവിത സുഖം, സ്ഥാന – മാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തി ഉള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഫലം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
മനഃസന്തോഷം, സ്ത്രീകളും ആയി അടുത്ത് ഇടപഴകുവാൻ അവസരം, രോഗശാന്തി, തൊഴിൽ വിജയം, ധനലാഭം, ശരീര ചൈതന്യം വർധിക്കുക, ഈശ്വര വിശ്വാസം വർധിക്കുക മുതലായ ഫലങ്ങൾ ലഭിക്കും
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ജാതകത്തിൽ സന്താന സ്ഥാനത്ത് ശുഭ ഗ്രഹം ഉള്ളവർക്ക് പ്രശ്നം ഉണ്ടാവില്ല അല്ലാത്തപക്ഷം സന്താനക്ലേശം, പുത്രദുഃഖം, കുടുംബ കലഹം മാനസിക ബുദ്ധിമുട്ടുകൾ, അരുതാത്ത പ്രവർത്തികൾ ചെയ്യുക ഒക്കെ ഫലം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ശനിയുടെ അനുകൂല സ്ഥിതി ഉള്ളവർക്ക് ദോഷഫലം കുറയും. ഭാര്യ ഭർതൃ സന്താന സുഖക്കുറവ്, ജല ഭയം, ഉറക്കക്കുറവ്, ദുസ്വപ്‌നങ്ങൾ കണ്ടു ഞെട്ടി എഴുന്നേൽക്കുക, ഉദര രോഗത്തിന് സാധ്യത.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
എന്ത് കാര്യങ്ങൾക്കും മനസോടെ ഇറങ്ങി പുറപ്പെടുക, ധൈര്യം, ചിന്താശേഷി, സൽ സൗഹൃദങ്ങൾ ഉണ്ടാവുക, ധനനേട്ടം, വാഹനഭാഗ്യം, ശയനസുഖം ഒക്കെയും അനുഭവപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഏഴരശ്ശനി കാലമായതിനാൽ ജാഗ്രത പാലിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും അഭിപ്രായവ്യത്യാസം ഉണ്ടാവും. വിഷാദരോഗത്തിന് അടിയന്തിരമായി ചികിത്സ തേടും. ശിരോരോഗം ഉള്ളവർ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)