കോഴിക്കോട്: ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിന് അമ്മയെ കുത്തിക്കാെലപ്പെടുത്താൻ ശ്രമിച്ച് 14-കാരൻ. പയ്യോളി, തിക്കോടി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങി കിടന്ന മാതാവിനെയാണ് 14-കാരൻ അക്രമിച്ചത്. പരിക്കേറ്റ മാതാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൊബൈൽ ഗെയിമിന് അടിമയായ കൗമാരക്കാൻ പഠനം നിർത്തിയിരുന്നു. ഫോണിൽ ഇൻ്റർനെറ്റ് തീർന്നതോടെ അമ്മയാടോ റീചാർജ് ചെയ്യാൻ പറഞ്ഞു. ഇല്ലെങ്കിൽ അമ്മയുടെ ഫോൺ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതിന് വങ്ങിയില്ല. തുടർന്നാണ് ഉറങ്ങിക്കിടന്ന യുവതിയെ കത്തികൊണ്ട് അക്രമിച്ചത്.