10 ലക്ഷം വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നു; സംസ്ഥാനത്ത് 'സ്പ്രിംഗ്ലർ മോഡൽ' ഡേറ്റാ തട്ടിപ്പ്? വിമർശനം ശക്തം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 ലക്ഷം വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നു; സംസ്ഥാനത്ത് ‘സ്പ്രിംഗ്ലർ മോഡൽ’ ഡേറ്റാ തട്ടിപ്പ്? വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളിലും ‘സ്പ്രിംഗ്ലർ മോഡൽ’ ഡേറ്റാ തട്ടിപ്പ് നടന്നതായി വിവരം. കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്‌വെയർ കമ്പനിക്ക് 10 ലക്ഷം സർവകലാശാല വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ച അസാപ് (ASAP) എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഡേറ്റ തട്ടിപ്പിന് കളമൊരുക്കൽ. ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്‌ട്ര നോളേഡ്ജ് കോർപ്പറേഷൻ ലിമിറ്റഡിനാണ് ഡേറ്റ കൈമാറുക.

സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകൾ പത്ത് ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളാണ് കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് നൽകുന്നത്. മഹാരാഷ്‌ട്രയിലെ യൂണിവേഴ്സിറ്റികൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മഹാരാഷ്‌ട്ര നോളേഡ്ജ് കോർപ്പറേഷൻ ലിമിറ്റഡിനാണ് കൈമാറുക. ആരോഗ്യ മേഖലയിൽ ഏറെ വിവാദമായ സ്പ്രിഗ്ലർ മോഡലിന് സമാനമായ മറ്റൊരു ഡേറ്റാ തട്ടിപ്പാണ് സർക്കാർ ഉന്നം വയ്‌ക്കുന്നതെന്നാണ് വിമർശനം. സർക്കാർ സ്ഥാപനമായ ‘അസാപ്’ നെ ഇടനിലക്കാരനാക്കിയാണ് ഡേറ്റ കൈമാറൽ.

കെ – റീപ് എന്ന പേരിൽ ഒരു പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ അസാപ്പിന് അനുമതി നൽകിയിരുന്നു. സർവ്വകലാശാലകളിലെയും കോളേജിലേയും മുഴുവൻ വിദ്യാർത്ഥികളുടെയും എല്ലാ ഡേറ്റകളും കെ-റീപ്പിന്റെ സർവറിൽ അപ്‌ലോഡ് ചെയ്ത്, സർവ്വകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നത്.

സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയായ MKCL മായി അസാപ് തയ്യാറാക്കിയ ധാരണ പത്രമോ, MKCL എങ്ങനെ അസാപിന്റെ പ്രൊവൈഡർ ആയി എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള സി ഡിറ്റ് പോലുള്ള സ്ഥാപന ങ്ങളെയും ടെൻഡർ നൽകിയിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളെയും ഒഴിവാക്കിയ ശേഷമാണ് അസാപ്പിലൂടെ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്‌ട്രയിലെ MKCl എന്ന ഏജൻസിക്ക് കെ-റീപ്പിന്റെ കരാർ നൽകാൻ തീരുമാനിച്ചത്. വിഷയത്തിൽ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

ടെൻഡറിൽ പങ്കെടുക്കാത്ത ഒരു സ്ഥാപനത്തിന് സർവ്വകലാശാല വിദ്യാർത്ഥികളുടെ ഡേറ്റാ കൈമാറുന്നതും, അസാപ്പുമായോ, MKCL മയോ യാതൊരു കരാറിലും ഒപ്പുവയ്‌ക്കാതെ രേഖകൾ സർവ്വകലാശാലകൾ കൈമാറുന്നതും ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം.

Tags: keralaASAPDATASprinklr
Share
Tweet
SendShare

More News from this section

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies