ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങളുടെ മുകളിലും വഖഫിന്റെ കഴുകൻ കണ്ണ്. വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങളാണ് വഖ്‍ഫ് ബോർഡ് ഏകപക്ഷീയമായി രജിസ്‍റ്റർ ചെയ്ത് കൈവശപ്പെടുത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ പരിശോധനയിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇതിനെതിരെ വഖ്‍ഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് എഎസ്ഐ.
അഭ്യൂഹങ്ങൾ പരന്നത് പോലെ ഡൽഹിയിലെ വിവിധ സ്മാരകങ്ങൾക്കും വഖ്ഫ് അവകാശവാദം ഉന്നയിച്ചുണ്ട്. ഫിറോസ് ഷാ കോട്ടലായിലെ ജുമാ മസ്ജിദ്, ആർ. കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹൗസ് ഖാസ് മസ്ജിദ്, ഈദ്ഗാ എന്നിവയുടെ ഭൂമിയടക്കം വഖ്ഫ് ബോർഡ് ഇതിനകം സ്വന്തം പേരിലേക്ക് മാറ്റിക്കഴിഞ്ഞു.
1995ലെ വഖ്ഫ് നിയമപ്രാകരം ഏത് വസ്തുവും കെട്ടിടവും വഖഫ് സ്വത്തായി പ്രഖ്യാപിക്കാൻ വഖ്ഫ് ബോർഡിന് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ച് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 1958 ലെ പുരാവസ്തു സ്മാരക നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബോർഡിന്റെ ഏകപക്ഷീയ നടപടി.
എഎസ്ഐയുടെ റിപ്പോർട്ട് ജെപിസി വിശദമായി പരിഗണിക്കുമെന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പരാതികളാണ് ജെപിസിക്ക് ലഭിക്കുന്നത്. ജെപിസി സംഘം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇരകളിൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. വിശദമായി പഠിക്കാൻ കൂടുതൽ സമയം വേണമെന്ന ജെപിസി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് കൊണ്ടാണ് വഖ്ഫ് ഭേദഗതി ബിൽ പാസാക്കുന്നത് ശൈത്യകാല സമ്മേളനത്തിൽ നിന്ന് ബജറ്റ് സമ്മേളനത്തിലേക്ക് കേന്ദ്രസർക്കാർ മാറ്റിയത്.