ബോളിവുഡ് നടി ഭൂമി പെഡ്നേക്കർക്ക് രൂക്ഷ വിമർശനവും പരിഹാസവും. മുംബൈയൽ പഞ്ചാബി ഗായകൻ എപി ദില്ലണിന്റെ പരിപാടിക്കെത്തിയപ്പോഴാണ് നടി പരിഹാസങ്ങൾ ഇരയായത്. വയറ് വളരെയധികം ഒട്ടിച്ച് പിടിച്ചാണ് നടി ഫോട്ടോകൾക്ക് പോസ് ചെയ്തത്. എയർ പിടിച്ച് നിൽക്കുന്ന നടിയുടെ ഫോട്ടോകളും വീഡിയോയും പാപ്പരാസികൾ പുറത്തുവിട്ടതോടെയാണ് വിമർശനവും ശക്തമായത്. മുംബൈയിലായിരുന്നു സംഭവം.
ഒരു ബ്ലാക്ക് ക്രോപ്പ്ഡ് ടാങ്കും ബാഗി ജീൻസുമായിരുന്നു നടിയുടെ വേഷം. ഇത് വളരെ വിചിത്രമായി തോന്നുന്നു. നടിയുടെ സ്വാഭാവിക വയറ് ഇതിനേക്കാളും നൂറ് മടങ്ങ് മികച്ചതാണെന്നായിരുന്നു ഒരാളുടെ കമൻ്റ്. നടി വയറിൻ്റ ആകൃതി മാറ്റാനുള്ള നടപടിക്രമങ്ങൾ വിധേയയായെന്ന് തോന്നുന്നു. അല്ലെങ്കിൽ ഒരാൾ ഇത്രയും നേരം ശ്വാസം പിടിച്ച് നിൽക്കാനാകുമോ–മറ്റൊരാൾ ചോദിച്ചു. നടി മറ്റാരോ ആകാൻ ശ്രമിക്കുകയാണ്. പഴയെ ഭൂമി എവിടെയോ പോയി—ഒരു യുവതി പറഞ്ഞു.
Bhumi Pednekar in her black outfit spotted at the ap Dhillon party! pic.twitter.com/c6aXKf5hc8
— Buzzzooka Spotting (@Buzzz_spotting) December 7, 2024
“>















