ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലെ റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം. ഗാർഡൻ മെട്രോ സ്റ്റേഷൻ ഓഫീസിന് എതിർ വശത്തുള്ള ജംഗിൾ ജംബോരെ റെസ്റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിനിടെ കെട്ടിടത്തിന്റെ ടെറസിൽ കയറി ജനങ്ങൾ മറ്റൊരു കെട്ടിടത്തിന്റെ റൂഫിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നു.
റെസ്റ്റോറൻ്റിന്റെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്നാണ് സൂചന. ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് റെസ്റ്റോറൻ്റിൽ തീപടർന്നത്. 10 ഫയർ ടെൻഡേഴ്സാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം തീപിടിത്തത്തിന്റെ കാരണവും എന്താണെന്ന് അറിയില്ല. പ്രദേശത്ത് വലിയ തോതിലുള്ള പുകപടലങ്ങൾ നിറഞ്ഞിട്ടുണ്ട്.
दिल्ली के राजौरी गार्डन मेट्रो स्टेशन के पास एक रेस्टोरेंट #Jungle_Jamboree में लगी भीषण आग।
वहाँ मौजूद लोग छत से कूदकर अपनी जान बचाते नज़र आ रहे हैं।
आग लगने के कारणों का अभी पता नहीं लग पाया है।
बहरहाल स्थिति जाँच के बाद ही स्पष्ट हो सकता है। pic.twitter.com/liyqku03wS
— SUBODH JAIN (@PressSubodhJain) December 9, 2024
Huge outbreak at Rajouri Garden, West Delhi – Jungle Jamboree restaurant.#DelhiCapitals #Delhi #JungleJamboree pic.twitter.com/bpyPQWA8bC
— Arun Aggarwal (@arunagg007) December 9, 2024