കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി ഡിസംബർ 22 വരെ അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, മാനേജ്‌മെൻ്റ്, മെഡിക്കൽ സയൻസസ്, എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട പിഎച്ച്ഡി പ്രവേശനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ആഗോളതലത്തിൽ പ്രശസ്തരായ റിസർച്ച് ഗൈഡുകളെയുമാണ് അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്കായി ലഭിക്കുക. ഇതിനുപുറമെ ഫുൾടൈം ഗവേഷകർക്ക് 35,000 രൂപ വരെ സ്‌കോളർഷിപ്പ്, 25 ലക്ഷത്തോളം രൂപയുടെ ഗവേഷണ ധനസഹായം, യൂണിവേഴ്‌സിറ്റി ഓഫ് ബഫലോ, പോളിടെക്‌നിക്കോ ഡി മിലാനോ തുടങ്ങിയ അന്താരാഷ്‌ട്ര സർവ്വകലാശാലകളുമായുള്ള സഹകരണം എന്നിവയും അമൃത വിശ്വവിദ്യാപീഠം വിദ്യാർത്ഥികൾക്കായി വാഗ്ദാനം ചെയ്യുന്നു.
നെറ്റ്, ഗേറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. കൂടാതെ വിഷയത്തിൽ 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും പിഎച്ച്ഡി പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu/phd എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ phd@amrita.edu എന്ന ഇമെയിൽ വിലാസം വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.