കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 06:48 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1962-ൽ മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കൃഷ്ണ തെരഞ്ഞെടുപ്പു രാഷ്‌ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. അതിനു ശേഷം ‘പ്രജാ സോഷ്യലിസ്റ്റ് പാർട്ടി’യിൽ ചേർന്നു. എന്നാൽ 1967ലെ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ കോൺഗ്രസിലെ എംഎം ഗൗഡയ്‌ക്കെതിരെ പരാജയപ്പെട്ടു. 1968ൽ സിറ്റിംഗ് എംപി മരിച്ചപ്പോൾ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചു.

1968-ലെ ഉപതെരഞ്ഞെടുപ്പിന് ശേഷം മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1971ലും 1980ലും കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം വിജയിച്ചു. 1971 മുതൽ 2014 വരെ വിവിധ സമയങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്നു.

1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചു.

1999 മുതൽ 2004 വരെ കർണാടകയുടെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു എസ്എം കൃഷ്ണ. 1999-ൽ കെ.പി.സി.സി പ്രസിഡൻ്റായ അദ്ദേഹം അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആ അവസരത്തിൽ എസ്.എം.കൃഷ്ണ നടത്തിയ പാഞ്ചജന്യ യാത്രയാണ് കർണാടക രാഷ്‌ട്രീയത്തിൽ കോൺഗ്രസിന് ശക്തിപകർന്നത്.

2004 ഡിസംബറിൽ മഹാരാഷ്‌ട്ര ഗവർണറായി നിയമിതനായ കൃഷ്ണ, 2008 മാർച്ച് 5 ന് മഹാരാഷ്‌ട്ര ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009 മെയ് 22 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി.

2017 ൽ എസ് എം കൃഷ്ണ ബിജെപിയിൽ ചേർന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി പരസ്യപ്രചാരണം നടത്തിയത്. പിന്നീട് എസ്എം കൃഷ്ണ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറി.

മൈസൂർ മഹാരാജ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ ഗവൺമെൻ്റ് ലോ കോളേജിൽ പഠിച്ചു. പിന്നീട്, അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു. വാഷിംഗ്ടണിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എസ് എം കൃഷ്ണയ്‌ക്ക് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു.

Tags: S M Krishna
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies