തിരുവനന്തപുരം: തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് മംഗലപുരം കൊയിത്തൂര്‍കോണം മണികണ്ഠന്‍ഭവനില്‍ തങ്കമ്മ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നഖം കൊണ്ടുള്ള മുറിവുകളുണ്ട്. കൂടാതെ ബൗസ് കീറിയ നിലയിലാണ്. അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തങ്കമണിയുടെ സഹോദരങ്ങൾ തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൂജയ്‌ക്ക് പൂവ് പറിക്കാൻ അതിരാവിലെ തങ്കമ്മ പുറത്തിറങ്ങാറുണ്ട്. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ട്. കമ്മൽ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.















