മലയാളിയുടെ അടുക്കളയിലെ സ്ഥിരം കോമ്പിനേഷനാണ് ജിഞ്ചർ-ഗാർലിക് പേസ്റ്റ്. കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറികൾക്ക് രുചി കൂട്ടുന്നതിന് പുറമേ ആരോഗ്യത്തിനും ഗുണം നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം? ഒന്നല്ല, ഒൻപത് ഗുണങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും ഒന്നിക്കുമ്പോൾ നൽകുന്നത്. അവയിതാ..
- ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിവുള്ളതാണ് വെളുത്തുള്ളിയും ഇഞ്ചിയും. വയർ എരിച്ചിൽ, പുളിച്ചു തികട്ടൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മോചനത്തിനായി ഈ കൂട്ട് സഹായിക്കും.
- ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് മറ്റൊന്ന്. പേശിവേദനയ്‌ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമേകാൻ ഇതിന് സാധിക്കുന്നു. വീക്കത്തിന് കാരണാകുന്ന പ്രോ-ഇൻഫ്ലമേറ്ററി പ്രോട്ടീനുകളെ തടയുന്നു.
- വെളുത്തുള്ളിയിലെ അലിസിൻ, ഡയലിൽ സർഫൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒപ്പം ഇഞ്ചിയുടെ ആൻ്റി വൈറൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ രോഗപ്രതിരോധ ശേഷിയും കൂട്ടുന്നു.
- കോശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ആൻ്റി ഓക്സഡിന്റുകളാൽ സമ്പന്നമാണ് ഇഞ്ചിയും വെളുത്തുള്ളിയും.
- കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സഹായിക്കുന്നു.
- പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്‌ക്കുന്നു.
- ആൻ്റി കാൻസർ ഇഫക്ടുകൾക്ക് പ്രശസ്തമാണ് വെളുത്തുള്ളിയും ഇഞ്ചിയും. മറ്റ് ഭക്ഷണങ്ങളിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കാൻ കഴിയും.
- പതിവായി കഴിക്കുന്നത് തലച്ചോറിനെ വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ പ്രവർത്തനം, ഓർമശക്തി, ഏകാഗ്രത തുടങ്ങിയവ മെച്ചപ്പെടുത്തും.
- മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.















