ലക്നൗ : സ്വന്തം പേരുകൾക്കൊപ്പം ഹിന്ദുനാമങ്ങൾ കൂടി ചേർക്കുകയാണ് ഈ മുസ്ലീം വിശ്വാസികൾ . യുപിയിലെ ജൗൻപൂർ ജില്ലയിലെ ഡെഹ്‌രി ഗ്രാമത്തിൽ ഭൂരിപക്ഷവും മുസൽമാന്മാരാണെങ്കിലും പേരുകൾ കൊണ്ട് ഇവരെ തിരിച്ചറിയാനാകില . കാരണം പലരുടെയും പേരുകൾക്കൊപ്പം ഉള്ളത് ഹിന്ദുനാമങ്ങളാണ്.
60 കാരനായ നൗഷാദ് അഹമ്മദ് ‘ദുബേ ജി’ എന്ന് പേര് മാറ്റി. അയൽവാസികളായ അഷ്‌റഫും ഷിരാജും അവരുടെ പേരുകൾക്ക് മുമ്പ് ‘ദുബെ’, ‘ശുക്ല’ എന്നിവ ചേർത്തു. ഇതിന്റെ കാരണം തിരക്കിയാൽ അവർക്ക് പറയാൻ ഒറ്റ വാക്കേയുള്ളൂ . ‘ ഞങ്ങൾ മുസ്ലീം ബ്രാഹ്മണന്മാരാണ് ‘ .
കുങ്കുമം തൊടുന്ന ഗോക്കളെ ആരാധിക്കുന്ന തങ്ങളുടെ 7 തലമുറകൾക്ക് മുമ്പ് പൂർവ്വികർ മതം മാറിയിരുന്നുവെന്ന് ഇവർ പറയുന്നു. ‘ ഞങ്ങളുടെ പൂർവികർ ബ്രാഹ്മണരിൽ നിന്ന് മതംമാറി മുസ്ലീങ്ങളായി . 7 തലമുറകൾക്ക് മുമ്പ് എന്റെ പൂർവ്വികനായ ലാൽ ബഹാദൂർ ദുബെ ലാൽ മുഹമ്മദ് ഷെയ്‌ക്കായി മതം മാറി . ഇന്ന് ഞാൻ എന്റെ വേരുകൾ തിരിച്ചറിയുന്നു ‘ – നൗഷാദ് പറയുന്നു.
മംഗോളിയരുടെയോ മുഗളന്മാരുടെയോ പേരുകൾ നമുക്കെന്തിനാണ് . എന്റെ വേരുകളിൽ നിന്നാണ് ഞാൻ പേര് സ്വീകരിക്കുന്നത് . മതത്തിൽ വിശ്വസിക്കുന്ന ഒരാളിൽ ആദ്യം ഉണ്ടാകേണ്ടത് മനുഷ്യത്വമാണ്. ആരോടും വെറുപ്പ് പാടില്ല. കൃഷിയും പശുവളർത്തലും ഭാരതീയതയുടെ മുഖമുദ്രയാണ്. അത് ഞാൻ സന്തോഷത്തോടെ ചെയ്യുന്നു – അദ്ദേഹം പറയുന്നു.
പശുവിൻ പാൽ കുടിക്കുക, അത് മരുന്നാണ്, നെയ്യ് കഴിക്കുക, അമൃത് പോലെയാണ്, എന്നാൽ അതിന്റെ മാംസം ഒഴിവാക്കുക, അതൊരു രോഗമാണെന്നും ഈ ഗ്രാമീണർ പറയുന്നു.