ചെന്നൈ : നൈറ്റ് പട്രോളിങ്ങിനിടെ പുഷ്പ 2 കാണാൻ മുങ്ങിയ അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടി സിറ്റി പൊലീസ് കമ്മീഷണർ . തിരുനെല്‍വേലി സിറ്റി പൊലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂര്‍ത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി കണ്ടു പിടിച്ചത്.
നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിയതോടെയാണ് നൈറ്റ് പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്. നാല് വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ പട്രോളിങ് നടത്താന്‍ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മീഷണറെയും നിയോഗിച്ചു.
രാത്രി പതിനൊന്നരയോടെ പട്രോളിങ് നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു . എന്നാൽ അസി.കമ്മീഷണറെ കിട്ടിയില്ല
ഇതിനിടെ അദ്ദേഹം സിനിമ കാണാന്‍ പോയെന്ന വിവരം ലഭിച്ചു.മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്‌നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നുമാണ് അസി.കമ്മീഷണർ പറഞ്ഞത് . എങ്കിൽ അവിടെത്തന്നെ നില്‍ക്കാനും താന്‍ നേരിട്ട് വരാമെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണര്‍ സത്യം തുറന്ന് പറയുകയായിരുന്നു.