ഭൂമിക്ക് പുറത്തുനിന്ന് കടലിൽ വീഴുന്ന ഗഗനചാരികളെ ഇങ്ങനെ വീണ്ടെടുക്കും; “വെൽ ഡെക്ക്“ രീതി പരീക്ഷിച്ച് ഇസ്രോയും നേവിയും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭൂമിക്ക് പുറത്തുനിന്ന് കടലിൽ വീഴുന്ന ഗഗനചാരികളെ ഇങ്ങനെ വീണ്ടെടുക്കും; “വെൽ ഡെക്ക്“ രീതി പരീക്ഷിച്ച് ഇസ്രോയും നേവിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: ​ഗ​ഗൻയാൻ ദൗത്യത്തിന് (Gaganyaan Mission) മുന്നോടിയായി നടത്തിയ “വെൽ ഡെക്ക്“ പരീക്ഷണം വിജയകരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഇസ്രോ-ISRO) ഇന്ത്യൻ നാവികസേനയും (Indian Navy) സംയുക്തമായി വിശാഖപട്ടണം തീരത്തായിരുന്നു പരീക്ഷണം നടത്തിയത്.

​ഗ​ഗൻയാൻ ദൗത്യത്തിനായി ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് അയച്ചതിന് ശേഷം ദൗത്യം പൂർത്തിയാകുമ്പോൾ അവരെ തിരികെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന സ്പേസ് ക്യാപ്സ്യൂൾ സമുദ്രത്തിലാണ് പതിക്കുക. കടലിൽ വീഴുന്ന ഈ ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിന്റെ പരീക്ഷണമാണ് ഇസ്രോയും നാവികസേനയും ചേർന്ന് നടത്തിയത്. കിഴക്കൻ നേവൽ കമാൻഡിന്റെ വെൽ-ഡെക്ക് ഷിപ്പിലൂടെയായിരുന്നു പരീക്ഷണം.

Indian Navy and ISRO carried out Well-deck recovery trials of Crew Module for Gaganyaan mission on December 06, 2024. The trials were carried out at Eastern Naval Command using welldeck ship off the coast of Vishakhapatnam.
For more information Visithttps://t.co/tlqud9BJ36 pic.twitter.com/lweyx53rO0

— ISRO (@isro) December 10, 2024

എന്താണ് “വെൽ ഡെക്ക്“ രീതി

കടലിൽ പതിച്ച/മുങ്ങിപ്പോയ ബോട്ടുകളും എയർക്രാഫ്റ്റുകളും സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോ​ഗിക്കുന്ന രീതിയാണ് വെൽ ഡെക്ക് മെത്തേഡ്. ഇതിനായി കപ്പലിന്റെ ഡെക്കിൽ വെള്ളം നിറയ്‌ക്കും. അതുവഴിയാണ് കടലിൽ മുങ്ങിപ്പോയ ക്രൂ മൊഡ്യൂൾ അല്ലെങ്കിൽ ബോട്ട് കപ്പലിലേക്ക് വീണ്ടെടുക്കുക. ഗഗൻയാൻ ദൗത്യത്തിന്റെ അന്തിമഘട്ടത്തിൽ, ക്രൂ മൊഡ്യൂൾ കടലിൽ വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരെ അതിവേഗം സുരക്ഷിതമായി വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വെൽ ഡെക്ക് രീതി സഹായിക്കും.

യഥാർത്ഥ ക്രൂ മൊഡ്യൂളിന്റെ വലിപ്പത്തിലും രൂപത്തിലും തൂക്കത്തിലുമുള്ള വസ്തു തന്നെയാണ് പരീക്ഷണത്തിനായി ഉപയോ​ഗിച്ചത്. കടലിൽ എത്തുന്ന ക്യാപ്സൂൾ ചെറിയ ബോട്ടിൽ കെട്ടിവലിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കപ്പലിലെ ഡെക്കിൽ എത്തിച്ച് പരീക്ഷണം നടത്തി.

ദൗത്യത്തിന്റെ അന്തിമഘട്ടത്തിൽ ചെയ്യേണ്ടതായുള്ള വിവിധ കാര്യങ്ങൾ നേവിയും ഇസ്രോയും ചേർന്ന് ട്രയൽ നടത്തി. മൊഡ്യൂൾ കണ്ടെത്തുക, അത് വലിച്ചെടുക്കുക, ഡെക്കിലേക്ക് എത്തിക്കുക, ശേഷം ഡെക്കിൽ നിന്ന് വെള്ളം വറ്റിക്കുക തുടങ്ങിയ കാര്യങ്ങൾ ഇസ്രോ പരീക്ഷിച്ച് ഉറപ്പുവരുത്തി.

മനുഷ്യനെ വഹിക്കുന്ന ക്രൂ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് മൂന്ന് ദിവസത്തിന് ശേഷം ഭൗമോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ദൗത്യമാണ് ഗഗൻയാൻ. ഭാരതീയനെ ബഹിരാകാശത്ത് എത്തിച്ച് മടക്കികൊണ്ടുവരുന്ന ​ഗ​ഗൻയാൻ ദൗത്യം ഇന്ത്യയുടെയും ഇസ്രോയുടേയും അഭിമാന പദ്ധതിയാണ്.

Tags: Well DeckCrew recoverynavygaganyaanattack against isro scientistGaganyaan Missioncrew module
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies