തൃപ്രയാർ: സൂപ്പർ ഹിറ്റായി ചൂലുർ സ്വദേശി ദിനേഷ് അരയംപറമ്പിലിന്റെ മരച്ചീനി കൃഷി. 45 കിലോ ഭാരമുള്ള കിഴങ്ങാണ് ഒരു കൊള്ളിക്കടയില്‍ നിന്നും ദിനേഷിന് ലഭിച്ചത്.
ഭീമൻ മരച്ചീനി കാണാൻ നിരവധി പേരാണ് ദിനേഷിന്റെ കൃഷിയിടത്തിൽ എത്തിയത്. തുടർന്ന് മരച്ചീനി ചൂലൂര്‍ യോഗിനിമാതാ ബാലികാ സദനത്തിനും, ശിവയോഗിനി ബാലാശ്രമത്തിനും, ഭുവനേശ്വരി മാതൃ മന്ദിരത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി ദിനേഷ് വീതിച്ച് നൽകുകയും ചെയ്തു.
വ്യത്യസ്ത രീതികളാണ് ദിനേഷ് തന്റെ കൃഷിയിടത്തിൽ പരീക്ഷിക്കുന്നത്. ജൈവ പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ വാഴ, കുരുമുളക്, ജാതി, മധുരക്കിഴങ്ങ് എന്നിവയും നട്ടുവളർത്തുന്നുണ്ട്. ചാമ്പ, മുന്തിരി, റമ്പൂട്ടാന്‍, അവക്കാഡോ, ബറാബര്‍, ജബോട്ടിക് ബെയര്‍ ആപ്പിള്‍, ഏലന്തപ്പഴം, പിസ്ത, വെല്‍വെറ്റ് ആപ്പിള്‍, മാതളം തുടങ്ങി കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഫലവൃക്ഷങ്ങളും കൃഷിയിടത്തിലുണ്ട്. എല്ലാത്തിനും കൂട്ടായി ഭാര്യ റാണിയും മകന്‍ അര്‍ജുനും സഹായി അറുമുഖനുമുണ്ട്.