യുവ ഉദ്യോഗാർഥികൾക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് കീഴിൽ തൊഴിലവസരം. ബിംസ്‌റ്റെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്കും സഹോദര സ്ഥാപനമായ റിസർച്ച് ഗ്രാന്റും (BOBP- BIMREN) ധനസഹായം നൽകുന്ന “ചെറുകിട മത്സ്യ സംസ്‌കരണം നടത്തുന്നവരുടെ സാമ്പത്തിക ഉൾപ്പെടുത്തലിനായി കാലാവസ്ഥാ ധനസഹായം പ്രയോജനപ്പെടുത്തുക: മത്സ്യബന്ധന മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുക” എന്ന പദ്ധതിക്ക് കീഴിൽ യംഗ് പ്രൊഫഷണലുകളുടെ താൽക്കാലിക തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അഭിമുഖം നടത്തിയാണ് നിയമനം.
പദ്ധതിയുടെ കാലാവധി 24 മാസമാണ്. യംഗ് പ്രൊഫഷണലുകളുടെ കാലാവധി തുടക്കത്തിൽ 1 വർഷമായിരിക്കും (അതായത് ഒക്ടോബർ 2025 വരെ).അത് 2026 ഒക്ടോബർ വരെ നീട്ടാൻ സാധ്യതയുണ്ട്. 30,000 രൂപയാണ് പ്രതിമാസ ശമ്പളം. 21 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര ഗവൺമെന്റ് മാനദണ്ഡങ്ങൾ പ്രകാരം പ്രായത്തിൽ ഇളവ് ബാധകമാണ്. ഡിസംബർ 17 ന് രാവിലെ 10.30 നാണ് ഇന്റർവ്യൂ.
അവശ്യ യോഗ്യത:
1. ബിഎസ്‌സി (ഫിഷറീസ്/അഗ്രികൾച്ചർ/ഹോം സയൻസ്/ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ്/ബിഎസ്‌ഡബ്ല്യു/ ബിഎ സോഷ്യോളജി/ബിഎ ഇക്കണോമിക്‌സ്
2. മലയാളം/തമിഴ്, ഇംഗ്ലീഷ് എന്നിവയിൽ നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ്
അനുബന്ധ യോഗ്യതകൾ:
1. ഡാറ്റാ ശേഖരണത്തിനും പരിശീലന പരിപാടികൾ നടത്തുന്നതിനുമുള്ള പ്രോജക്ടിന്റെ കാലയളവിൽ ഇടയ്‌ക്കിടെ യാത്ര ചെയ്യാനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ താമസിക്കാനുമുള്ള സന്നദ്ധത
2. ചോദ്യാവലി അടിസ്ഥാനമാക്കിയുള്ള ഫീൽഡ് സർവേയിലും ഗ്രാമങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിലും മുൻ പരിചയം.
3. ഏറ്റവും പുതിയ ഡാറ്റാ ശേഖരണം, വിശകലന ഉപകരണങ്ങൾ, എ ഐ ടൂളുകൾ എന്നിവയെക്കുറിച്ചുള്ള അറിവ്
4. വിജ്ഞാപനം ചെയ്ത യോഗ്യതയിൽ മാസ്റ്റർ ബിരുദം.
5. സമാന പദ്ധതികളിൽ പ്രവൃത്തി പരിചയം.
കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleseDetail.aspx?PRID=2082672®=24&lang=15 എന്ന ലിങ്ക് സന്ദർശിക്കുക















