ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ ഇൻഡി സഖ്യത്തിന്റെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് കിരൺ റിജിജു പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ അങ്ങേയറ്റം നിഷ്പക്ഷനാണ്. പ്രതിപക്ഷം അദ്ദേഹത്തോട് അനാദരവ് കാണിച്ചു. ജഗ്ധീപ് ധൻകർ എളിമയുള്ള വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് പുറപ്പെടുവിച്ചത് അങ്ങേയറ്റം ഖേദകരമാണ്.”- കിരൺ റിജിജു പറഞ്ഞു.
#WATCH | Delhi | On a no-confidence motion moved by the opposition against the Rajya Sabha chairman Jagdeep Dhankhar, Union Parliamentary Affairs Minister Kiren Rijiu says, “The opposition disrespect the dignity of Chair, be it in Rajya Sabha or Lok Sabha… Congress party and… pic.twitter.com/S5pkaqqrU4
— ANI (@ANI) December 10, 2024
പാർലമെന്റിനകത്തും പുറത്തും കർഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തെ കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അദ്ദേഹം ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുകയും നേരായ പാതയിൽ തങ്ങളെ നയിക്കുന്ന വ്യക്തിയുമാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
ഇൻഡി സഖ്യത്തിന്റെ നീക്കം തികച്ചും അപലപനീയമാണ്. എൻഡിഎയ്‌ക്ക് ജഗ്ദീപ് ധൻകറിൽ വിശ്വാസമുണ്ട്. അദ്ദേഹം സഭയെ നയിക്കുന്ന രീതിയിൽ സന്തുഷ്ടരാണ്. ഉപരാഷ്‌ട്രപതിയുടെ അന്തസിന് കളങ്കം വരുത്താണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിൽ സംസാരിക്കുമ്പോൾ അദ്ധ്യക്ഷൻ തടസപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ജോർജ് സൊറോസ് വിഷയം ഭരണപക്ഷം ഉന്നയിക്കുമ്പോൾ സഭ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇത് തീർപ്പാക്കാൻ ശ്രമിച്ചതോടെയാണ് ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതെന്നാണ് ഉയരുന്ന വിമർശനം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ്പി, ഡിഎംകെ, ആർജെഡി തുടങ്ങിയ പാർട്ടികളിലെ എംപിമാരാണ് അവിശ്വാസ പ്രമേയനോട്ടീസിൽ ഒപ്പുവെച്ചത്.