'അങ്ങേയറ്റം ഖേദകരം'; ഉപരാഷ്ട്രപതിയോട് പ്രതിപക്ഷം അനാദരവ് കാണിച്ചു; ജഗ്ദീപ് ധൻകറെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയം: കിരൺ റിജിജു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘അങ്ങേയറ്റം ഖേദകരം’; ഉപരാഷ്‌ട്രപതിയോട് പ്രതിപക്ഷം അനാദരവ് കാണിച്ചു; ജഗ്ദീപ് ധൻകറെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയം: കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 09:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ ഇൻഡി സഖ്യത്തിന്റെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് കിരൺ റിജിജു പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ അങ്ങേയറ്റം നിഷ്പക്ഷനാണ്. പ്രതിപക്ഷം അദ്ദേഹത്തോട് അനാദരവ് കാണിച്ചു. ജഗ്ധീപ് ധൻകർ എളിമയുള്ള വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് പുറപ്പെടുവിച്ചത് അങ്ങേയറ്റം ഖേദകരമാണ്.”- കിരൺ റിജിജു പറഞ്ഞു.

#WATCH | Delhi | On a no-confidence motion moved by the opposition against the Rajya Sabha chairman Jagdeep Dhankhar, Union Parliamentary Affairs Minister Kiren Rijiu says, “The opposition disrespect the dignity of Chair, be it in Rajya Sabha or Lok Sabha… Congress party and… pic.twitter.com/S5pkaqqrU4

— ANI (@ANI) December 10, 2024

പാർലമെന്റിനകത്തും പുറത്തും കർഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തെ കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അദ്ദേഹം ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുകയും നേരായ പാതയിൽ തങ്ങളെ നയിക്കുന്ന വ്യക്തിയുമാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

ഇൻഡി സഖ്യത്തിന്റെ നീക്കം തികച്ചും അപലപനീയമാണ്. എൻഡിഎയ്‌ക്ക് ജഗ്ദീപ് ധൻകറിൽ വിശ്വാസമുണ്ട്. അദ്ദേഹം സഭയെ നയിക്കുന്ന രീതിയിൽ സന്തുഷ്ടരാണ്. ഉപരാഷ്‌ട്രപതിയുടെ അന്തസിന് കളങ്കം വരുത്താണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെന്റിൽ സംസാരിക്കുമ്പോൾ അദ്ധ്യക്ഷൻ തടസപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ജോർജ് സൊറോസ് വിഷയം ഭരണപക്ഷം ഉന്നയിക്കുമ്പോൾ സഭ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇത് തീർപ്പാക്കാൻ ശ്രമിച്ചതോടെയാണ് ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതെന്നാണ് ഉയരുന്ന വിമർശനം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ്പി, ഡിഎംകെ, ആർജെഡി തുടങ്ങിയ പാർട്ടികളിലെ എംപിമാരാണ് അവിശ്വാസ പ്രമേയനോട്ടീസിൽ ഒപ്പുവെച്ചത്.

Tags: BJPunion ministerkiran rijijjuBJP Slams Congress
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies