മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ സൃഷ്ഠിക്കുന്നതിനാൽ സത് കീർത്തി ഉണ്ടാവും. മേലധികാരിയിൽ നിന്നും മികച്ച സേവനം കാഴ്ച വെയ്‌ക്കുന്നതിനാൽ അവാർഡ് ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വ്യവസ്ഥകൾ പാലിക്കുവാൻ വളരെ അധികം കഠിന പ്രയത്നം ചെയേണ്ട അവസ്ഥ ഉണ്ടാവും. ഏതെങ്കിലും കാര്യത്തിന് ഇറങ്ങുമ്പോൾ കാലതാമസം നേരിടേണ്ട അവസ്ഥ ഉണ്ടാവും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കത്തക്ക വണ്ണം ഉദ്യോഗമാറ്റം ലഭിച്ചതിനാൽ ആശ്വാസമുണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീഷിതമായ ഭാഗ്യാനുഭവങ്ങൾ അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
രാഷ്‌ട്രീയ കല-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂത പൂർവമായ വളർച്ച അനുഭവപ്പെടും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു ജോലിയിൽ പ്രമോഷൻ ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ആമാശയ -ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. അധ്വാന ഭാരത്താൽ അവധിയെടുക്കാൻ ഇടവരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അമിതമായ ആത്മ വിശ്വാസം പലതരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാകുവാൻ ഇടയാകും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുവാൻ സാഹചര്യമുണ്ട്. കേസ് വഴക്കുകളിൽ പരാജയം ഉണ്ടാവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സമാന ചിന്താഗതി ഉള്ളവരുമായി സൗഹൃദ ബന്ധത്തിൽ ഏർപെടുവാൻ അവസരം ഉണ്ടാകും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കുവാൻ സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വസ്തു വിൽപനയ്‌ക്ക് പ്രാഥമിക സംഖ്യ കൈപ്പറ്റി കരാറെഴുതുവാനിടവരും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലം കുടുംബ സമേതം സന്ദർശിക്കുവാൻ ഇടവരും. ധനലാഭം, ശത്രു നാശം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
പ്രത്യുപകാരം ചെയ്യുവാൻ അവസരം ഉണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂഷ്മതയും വേണം. സഞ്ചാര ശീലം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം ഉണ്ടാവും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അനുഭവജ്ഞാനത്താൽ അഹംഭാവം ഉപേക്ഷിക്കും. അനായാസേന ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും. ഉദര പ്രശ്നങ്ങൾ ഉടലെടുക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വളരെകാലമായി പിണങ്ങിയിരുന്ന സഹോദരങ്ങൾ തമ്മിൽ വീണ്ടും ഒത്തുകൂടുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യും.ആശയ വിനിമയങ്ങളിലുള്ള അപാകതകൾ ഒഴിവാക്കുന്ന വഴി നല്ല അവസരങ്ങൾ ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുള്ള ആശയം സർവരുടെയും പ്രശംസ പിടിച്ചുപറ്റും. മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതം ഉണ്ടാകാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)