ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാംഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഓൾ ഇന്ത്യ റേഡിയോയോട് സംസാരിക്കുകയായിരുന്നു കുടുംബം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹാർദ്ദപരമായി സംസാരിക്കാൻ കഴിഞ്ഞുവെന്നും ഇത് ഞങ്ങളുടെ കുടുംബത്തിന്റെ സവിശേഷമായ ദിവസമാണെന്നും രൺബീർ കപൂർ പറഞ്ഞു. വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അതിനെല്ലാം സൗഹൃദപരമായാണ് അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയത്. സംസാരിക്കാൻ അവസരം നൽകിയതിനും ഞങ്ങളൊടൊപ്പമിരുന്ന് സംസാരിച്ചതിനും പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും രൺബീർ പറഞ്ഞു.
#WATCH | Members of the Kapoor family extended an invitation to Prime Minister @narendramodi ahead of the 100th birth anniversary of legendary actor-filmmaker #RajKapoor on December 14.
Hear it from the Kapoor family, how it was like to meet PM Modi:
Actor #RanbirKapoor says,… pic.twitter.com/bhYmLcLxMy
— All India Radio News (@airnewsalerts) December 11, 2024
പ്രധാനമന്ത്രിയോടൊപ്പം അടുത്തിരുന്ന് സംസാരിക്കുക എന്നത് വളരെ നാളത്തെ സ്വപ്നമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കരീന കപൂർ പറഞ്ഞത്. അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി തങ്ങൾക്ക് ലഭിച്ചുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും കരീന കപൂർ പ്രതികരിച്ചു.
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാന നിമിഷമായിരുന്നുവെന്ന് രൺബീർ കപൂറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പോസിറ്റീവ് എനർജിയും പെരുമാറ്റവും ഒരുപാട് സ്വാധീനിച്ചുവെന്നും ആലിയ കൂട്ടിച്ചേർത്തു.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളുമാണ് പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.