അല്പം അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഹോട്ടലിൽ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്പാൻ ഉപയോഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ അറപ്പുണ്ടാകാൻ കാരണം. ചോക്ലേറ്റ് ഐസ് ക്രീം വിളമ്പാൻ ഉപയോഗിച്ചത് വെളുത്ത ക്ലോസ്റ്റായിരുന്നു. ഹോട്ടലിൽ കഴിക്കാനെത്തിയവർ ഇത് മുന്നിലെത്തിയതോടെ വെറുപ്പോടെ മുഖം ചുളിക്കുന്നതും കണ്ടു. ഡെസേർത്ത് എന്തായാലും ചിലതിന് ഓർമിപ്പിച്ചു എന്നാണ് മിക്കവരും പറയുന്നത്. പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡിംഗിലായത്. ഐസ്ക്രീം എടുക്കാൻ ആളുകൾ ടോയ്‌ലറ്റിനുള്ളിൽ സ്പൂൺ ഇടുന്ന വീഡിയോ കണ്ടപ്പോൾ നെറ്റിസൺസ് ഞെട്ടി.
ഒരു വെയിറ്റർ കയ്യിൽ ചോക്ലേറ്റ് ഐസ്ക്രീം നിറച്ച ക്ലോസറ്റുമായി നിൽക്കുന്നതായി കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. അയാൾ അത് ശ്രദ്ധാപൂർവ്വം ഒരു മേശപ്പുറത്ത് വെച്ചു, അവിടെ ഭക്ഷണപ്രിയർ അത് രുചിയോടെ പരീക്ഷിക്കുന്നതും കാണാം. അറപ്പ് തോന്നുന്നെങ്കിലും ഉപയോക്താക്കൾ ഐസ് ക്രീം നുണയുന്നതും കാണാം. ക്ലോസറ്റിന്റെ വശങ്ങളിലും ചില കാര്യങ്ങളെ അനുസ്മരിപ്പിക്കും വിധം ഐസിക്രീം തേച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ ഇസ്രായേലിലെ ടെൽ അവീവിലുള്ള ഗോർഡോസ് എന്ന റെസ്റ്റോറൻ്റിൽ ചിത്രീകരിച്ചതാണ്. ഈ ഡിസംബറിൽ ഒരു ഫുഡ് ആൻഡ് ട്രാവൽ പേജ് ‘അൺസ്റ്റംബിൾഡ്’ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നിരവധിപേർ കണ്ടു.
View this post on Instagram
“>















