ലോകം പുത്തൻ തീരുമാനങ്ങളെടുത്ത് പുത്തൻ വർഷത്തിലേക്ക് കടക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. പുതുവർഷത്തിൽ പുത്തൻ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. 2,025 രൂപയുടേതാണ് പ്ലാൻ.
200 ദിവസത്തെ കാലവധിയുള്ളതാണ് ഈ പുതിയ പ്ലാൻ. അൺലിമിറ്റഡ് കോളിംഗ്, 500 ജിബി ഡാറ്റ അതായത് പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമാ, ജിയോ ക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും കൂപ്പണുകളും ലഭിക്കും.
2,150 രൂപ മൂല്യമുള്ള പാർട്നർ കൂപ്പണുകളാണ് പ്ലാൻ പ്രകാരം ലഭിക്കുന്നത്. കുറഞ്ഞത് 2,500 രൂപയുടെ പർച്ചേസ് നടത്തിയാൽ 500 രൂപയുടെ അജിയോ കൂപ്പൺ ലഭിക്കും. 499 രൂപയ്‌ക്ക് മുകളിൽ സ്വിഗ്ഗിയിൽ ഓർഡർ ചെയ്താൽ 150 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. EaseMyTrip.com വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്താൽ 1,500 രൂപയുടെ ഇളവും ലഭിക്കും. MyJio ആപ്പ്, റിലയൻസ് ജിയോയയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി വരിക്കാർക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്.















