ജയ്പൂർ: കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. 57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ആര്യൻ എന്ന കുട്ടി വീണത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. 155 അടി ആഴത്തിലും നാലടി വീതിയിലും തുരങ്കം നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. കളിക്കുന്നതിനിടയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ആര്യൻ അപകടത്തിൽപെട്ടത്. പിന്നാലെ കയറും മറ്റും ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിീവാരണ സേന, സിവിൽ ഡിഫൻസ് ടീമുകളുമെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പൈപ്പ് വഴി ഓക്സിജൻ നൽകിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. 150 അടി വെള്ളമുള്ള കിണറിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയകരമായിരുന്നില്ല. ഇത് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു. ഭൂർഗർഭ നീരീവി കാരണം കുട്ടിയുടെ ചലനങ്ങൾ കാമറയിൽ പകർത്താൻ സാധിച്ചിരുന്നില്ല. നീണ്ട 57 മണിക്കൂറുകൾക്ക് ശേഷമാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്.















