ബിസിനസ്സ് രംഗത്ത് വളരെ സ്വാധീനമുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര . ട്രാക്ടറുകളിലും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള മഹീന്ദ്ര ഗ്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഓട്ടോമൊബൈൽ, ഇൻഫർമേഷൻ ടെക്‌നോളജി, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ മേഖലകളിലേക്കും വ്യാപിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .
ജയ്പൂരിൽ നടന്ന റൈസിംഗ് രാജസ്ഥാൻ നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ‘ ലോകോത്തര നിലവാരത്തിലുള്ള ഒരു വേദിയിൽ അത് കാര്യക്ഷമമായി സംഘടിപ്പിച്ചു.പക്ഷേ, മുഖ്യമന്ത്രിയുടെ താഴേത്തട്ടിലുള്ള പെരുമാറ്റമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഹൈലൈറ്റ് @ഭജൻലാൽബിജെപി . അനൗപചാരികമായി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം . ഒപ്പം മികച്ച നർമ്മബോധമുള്ളയാളുമാണ്.ഇതുപോലൊരു ഔപചാരിക പരിപാടി അദ്ദേഹം കൂടുതൽ ആസ്വാദ്യകരമാക്കി. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ലീഡ് ‘ഹോസ്റ്റിന്റെ’ വ്യക്തിത്വം ആ സംസ്ഥാനം എത്ര ഊഷ്മളമായിരിക്കുമെന്ന് വിലയിരുത്താൻ കമ്പനികളെ സഹായിക്കുന്നു.‘ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.
ഭജൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.















