പത്തനംതിട്ട: കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്‌ത്തി വീണ്ടും ന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന. ഇരുമുടിയേന്തി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം, വ്യാഴാഴ്ച രാവിലെ എട്ടിനാണ് ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്.
സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ശിവമണിയോടൊപ്പം ഗായകന്‍ ദേവദാസും കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി.നിരവധി ഭക്തരാണ് സംഗീതാർച്ചന കേൾക്കാൻ തടിച്ചുകൂടിയത്. ഓരോ വർഷവും അദ്ദേഹം അയ്യന് കാണിക്കയായി സംഗീതാർച്ചന നടത്താൻ സന്നിധാനത്ത് എത്താറുണ്ട്. ആ പതിവാണ് ഇക്കൊല്ലവും തുടർന്നത്.