വാഹനാപകടത്തിൽപ്പെടുന്നവർക്ക് ക്യാഷ് ലെസ്സ് ചികിത്സ; രാജ്യമൊട്ടാകെ നടപ്പാക്കും; റോഡിൽ പൊലിയുന്നത് 1.72 ലക്ഷം ജീവനുകൾ; ആശങ്ക പ്രകടിപ്പിച്ച് നിതിൻ ഗഡ്കരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വാഹനാപകടത്തിൽപ്പെടുന്നവർക്ക് ക്യാഷ് ലെസ്സ് ചികിത്സ; രാജ്യമൊട്ടാകെ നടപ്പാക്കും; റോഡിൽ പൊലിയുന്നത് 1.72 ലക്ഷം ജീവനുകൾ; ആശങ്ക പ്രകടിപ്പിച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്ത് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതി ഉടൻ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം ലോക്സഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു.

1.5 ലക്ഷം രൂപയ്‌ക്കുള്ള ക്യാഷ് ലെസ്സ് ചികിത്സയാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. റോഡപകടങ്ങൾ വർദ്ധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രമന്ത്രി എല്ലാ ജില്ലകളിലും അപകടങ്ങൾ തടയുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും എംപിമാരോട് അഭ്യർത്ഥിച്ചു. ചികിത്സ വൈകുന്നതാണ് 30 ശതമാനം അപകട മരണങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് സമ്മതിക്കാൻ തനിക്ക് മടിയില്ല. മുൻപ് റോഡ് അപകടത്തിൽ നിന്ന് താനും കുടുംബവും രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്.  മാസങ്ങളോളം  ആശുപത്രിയിൽ കിടക്കയിലായിരുന്നു ജീവിതമെന്നും മന്ത്രി പറഞ്ഞു.

പ്രതിവർഷം ഏകദേശം 1.78 ലക്ഷം ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇതിൽ 60 ശതമാനവും 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണ്.  മരണങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ. മരണസംഖ്യയുടെ 13.7 ശതമാനവും തമിഴ്‌നാട് (10.6 ശതമാനം), മഹാരാഷ്‌ട്ര (9 ശതമാനം), മദ്ധ്യപ്രദേശ് എന്നിവടങ്ങളിലാണ്.  ഡൽഹി, ബംഗളൂരു, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലും ഉയർന്ന മരണസംഖ്യയാണ്.

അലക്ഷ്യമായ ട്രക്ക് പാർക്കിംഗും  റോഡ് നിയമങ്ങൾ പാലിക്കാനുള്ള വൈമനസ്യവുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്  പെരുമാറ്റം, സാമൂഹിക മനോഭാവം, നിയമവാഴ്ചയോടുള്ള ബഹുമാനം എന്നിവയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്.  അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ പങ്കെടുക്കുമ്പോൾ, ഇന്ത്യൻ റോഡുകളിലെ മരണസംഖ്യ കാരണം തലകുനിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: road accidentUnion Minister Nithin GadkariCashless treatment
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies