വൃദ്ധരാകും മുൻപ് തലമുടിയും താടിയും നരയ്‌ക്കുന്നത് ഇന്ന് മിക്ക യുവാക്കളുടെയും യുവതികളുടെയും പ്രശ്നമാണ്. ചിലർ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇതിനെ പോസിറ്റീവായി കാണുമെങ്കിലും ശേഷിക്കുന്നവർക്ക് ഇത് വലിയൊരു വിഷാദമാകും നൽകുന്നത്. ഇതിനെ എങ്ങനെ മറികടക്കാം. നിരവധി വഴികൾ പലരും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ പാർശ്വഫലങ്ങൾ കൂടെ വരും. ഇതൊഴിവാക്കി പ്രകൃതി ദത്തമായ രീതിയിൽ അകാല നരയെ എങ്ങനെ ചെറുക്കാമെന്ന് നോക്കാം. ഭക്ഷണ ക്രമത്തിൽ ചില വിരുതന്മാരെ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഇലക്കറികൾ
ചീരയും കാബേജുമടക്കമുള്ള ഇലക്കറികൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് അകാല നരയെ ചെറുക്കാനാകും. ആൻഡി ഓക്സിഡൻ്റ്സ്, വിറ്റാമിൻ, മിനെറൽസ് എന്നിവ ധാരളമായി അടങ്ങിയിട്ടുള്ള ഇലക്കറികൾ മെലാനിന്റെ ലഭ്യത കൂട്ടും. ഒക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കാനും മുടിയുടെ ആരോഗ്യ സംരക്ഷിക്കാനും അകാലനര തടയാനും സാധിക്കും.
നട്സും വിത്തുകളും
നട്സും വിത്തുകളുമടങ്ങിയ ഭക്ഷണ ക്രമം വിറ്റാമിനും മിനറെൽസും ആൻഡി ഓക്സിഡൻ്റ്സും അകലാ നരയോട് പൊരുതും. അൽമണ്ട്, സൂര്യകാന്തി വിത്തുകൾ,തള്ളിമത്തൻ വിത്തുകൾ എന്നിവ കോപ്പറും മംഗ്നീഷ്യവും വിറ്റാമിൻ ഇയും നൽകി മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് മുടി വളർച്ച് സഹായിക്കും. വാൽനട്സും ചിയാ സീഡും മുടിയുടെ പോഷകഘടങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.
മുട്ട
അകാല നരയെ തടയാൻ ഏറെ ഉപകാരപ്രദമാണ് മുട്ട. മുട്ടിയിലുള്ള വിറ്റാമിൻ ബി12 ഒമേഗ-3,ഫാറ്റി ആസിഡ് എന്നിവ മുടിയുടെ വളർച്ചയ്‌ക്കും ദൃഢതയ്‌ക്കും ഗുണം ചെയ്യും. പതിവായുള്ള മുട്ടയുടെ ഉപയോഗം മുടിയുടെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സ്കാൽപ്പിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമം.
കാരറ്റ്
വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ഉൾപ്പെട്ട കാരറ്റ് അകാല നരയെ പ്രതിരോധിക്കുന്നു. മുടിയുടെ ഫോളിക്കിളിനെ സംരക്ഷിച്ച് വളർച്ച കൂട്ടാൻ സഹായിക്കുന്നു. പതിവായി കാരറ്റ് ഉപയോഗിക്കുന്നത്. സ്കാൽപ്പിന്റെ ആരോഗ്യം വർദ്ധിപ്പിച്ച് ഒക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് നരയ്‌ക്കാനുള്ള സാധ്യതകളെയും ചെറുക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകളും ആൻഡി ഓക്സൈഡുകളും അകാല നരയെ പ്രതിരോധിക്കാൻ സഹായിക്കും. കൊക്കോയുടെ കാറ്റെച്ചിൻസും രക്തയോട്ടത്തിന് സഹായിച്ച് മെലാനിൻ ഉത്പാദനം കൂട്ടും. മുടിക്ക് കറുപ്പ് നിറം നൽകാനും യുവത്വത്തിനും സഹായിക്കും.