കോഴിക്കോട്: മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ സജീവമാകുന്നു. മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. മെക് 7 നെതിരെ സിപിഎമ്മും സമസ്തയും പരസ്യമായി രംഗത്ത് വന്നു.
കൂട്ടായ്‍മക്ക് പിന്നിൽ പിഎഫ്ഐ ഭീകരരെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിയോ സിപിഎമ്മോ പിഎഫ്ഐക്കെതിരെ ഉരിയാടാതിരുന്ന സ്ഥാനത്താണ് പാർട്ടി സമ്മേനത്തിൽ മോഹനന്റെ തുറന്നപറച്ചിൽ.
സമസ്‍ത നേതാക്കളും മെക് 7 നെ ഗൗരവത്തോടെയാണ് കാണുന്നത്. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ഇവരുടെ ചതിയിൽ സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും മുന്നറിയിപ്പാണ് പോരോട് അബ്ദുൾ ഗഫാർ സഖാഫി പറഞ്ഞു.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് ഇവർ പ്രധാനമായും നോട്ടമിട്ടിരുന്നത്. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നത്. മെക് 7 കേരളത്തിൽ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.
അന്വേഷണ ഏജൻസികൾ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടന്നാണ് വിവരം. 1990 കളിൽ നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ അതേ സ്വഭാവമാണ് മെക്7 നും. കായികശേഷിയുള്ള ചെറുപ്പക്കാരെ പ്രത്യേകം തെരഞ്ഞ് പിടിച്ചാണ് നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാക്കി ആയുധ പരിശീലനം അടക്കം നൽകുകയായിരുന്നു.. ഇവരും ആദ്യഘട്ടത്തിൽ സാധാരണ കൂട്ടായ്മ ആയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇതേ കൂട്ടായ്മയാണ് പിഎഫ്ഐയുടെ പൂർവ്വ രൂപമായ എൻഡിഎഫ് ആയി മാറിയത്.
മെക് 7 രൂപം നൽകിയത് ഒരു വിമുക്ത ഭടനാണ്. എന്നാൽ നിരോധനത്തിന് ശേഷം പിഎഫ്ഐ അംഗങ്ങൾ കൂട്ടായ്മയിൽ നുഴഞ്ഞ് കയറി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മെക് 7 ന്റെ വാട്സ്ഗ്രൂപ്പ് അഡ്മിൻമാർ പിഎഫ്ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ്. വ്യായാമ മുറയുടെ പേരിൽ തീവ്രവാദ സംഘടയെ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണമാണ് വീണ്ടും ശക്തമാകുന്നത്.















